ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു കല്യാണക്കുറി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ് .അതിന് ഒരു കാരണമുണ്ട് .അടുത്തടുത്ത ദിവസങ്ങളിലായി ഇയാള്‍ രണ്ടു യുവതികളെ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുകയാണ് .രണ്ടു വധുക്കള്‍ക്കൊപ്പം ഒരേ വരന് നില്ക്കുന്ന കല്യാണ കുറി കണ്ട് അതിഥികള്‍ ഞെട്ടി.വരന് തന്നെ രണ്ട് യുവതികളെ വിവാഹം കഴിക്കുന്നത് വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.
പന്‍സര്‍ എന്നാണ് യുവാവിന്റെ പേര് .സൗത്ത് സുമാത്രയിലാണ് കെട്ട് .നവംബര്‍ അഞ്ചിനും എട്ടിനുമാണ് വിവാഹം.9ാം തിയതി ഗ്രാമത്തിലുള്ളവര്‍ക്ക് സല്‍ക്കാരവുമുണ്ട് .രണ്ടു യുവതികളുടേയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ഈ വിവാഹം.ഒരു വധു സിന്‍ഡ്ര ഇന്ദാ അടുത്ത ഗ്രാമവാസിയാണ് .മറ്റൊരു സമുദായക്കാരിയാണ് രണ്ടാം വധു.
ഇന്തോനേഷ്യയില്‍ മുമ്പ് ബഹുഭാര്യത്വം സംബന്ധിച്ച് വിവാദ വാര്‍ത്തയുണ്ടായിരുന്നു.