topbanner
Tuesday June 27th, 2017 - 2:10:am
topbanner

വിവാദങ്ങള്‍ക്കൊടുവില്‍ ജൂഡിന്റെ ഹ്രസ്വ ചിത്രം വൈറലാകുന്നു

suvitha
വിവാദങ്ങള്‍ക്കൊടുവില്‍ ജൂഡിന്റെ ഹ്രസ്വ ചിത്രം വൈറലാകുന്നു

കൊച്ചി മേയറും ജൂഡ് ആന്റണിയും തമ്മിലുള്ള യുദ്ധങ്ങള്‍ക്കൊടുവില്‍ ജൂഡിന്റെ ഹ്രസ്വ ചിത്രമിറങ്ങി. ഇറങ്ങിയ ഉടനെ തന്നെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. നോ... ഗോ.... ടെല്‍ എന്ന ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കുട്ടികള്‍ക്കെതിരെ പീഡനങ്ങളും ആക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ കുട്ടികളെ നിവിന്‍ പോളിയെ ഉപയോഗിച്ച് ബോധവത്ക്കരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്‍ണി ജോസഫ്. ആറ് മിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ അവബോധന വീഡിയോയില്‍ നിവിന്‍ പോളി എത്തുന്നു എന്നതാണ് പ്രത്യേകതയും.

അധ്യാപകരും രക്ഷിതാക്കളും പലപ്പോഴും കുട്ടികളോടു പറയാന്‍ മഠിക്കുന്ന കുട്ടികളുടെ സ്വകാര്യതയെ കുറിച്ച് കുട്ടികളെ നിവിന്‍ പോളി ബോധവത്ക്കരിക്കുകയാണിതില്‍. ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്.

ഒരാള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ആദ്യം നോ എന്നാണ് പറയേണ്ടതെന്നും പിന്നീട് അച്ഛനമ്മമാരുടെ അടുത്തേയ്ക്കാണ് പോകേണ്ടതെന്നും ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ മുതിര്‍ന്നവരായ അഞ്ചു പേരെയാണ് സമീപിക്കേണ്ടതെന്നും നിവിന്‍ വീഡിയോയില്‍ പറയുന്നു.

ഈ വീഡിയോ ചിത്രീകരണത്തിന് എറണാകുളം സുഭാഷ് പാര്‍ക്ക് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി മേയര്‍ സൗമിനി ജെയിനും ജൂഡ് ആന്റണിയുമായി തര്‍ക്കമുണ്ടായിരുന്നു. മേയറെ അപമാനിച്ചെന്നാരോപിച്ച് ജൂഡിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ജൂഡിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

 

English summary
In the wake of controversy, Judith's short film becomes viral
topbanner topbanner

More News from this section

Subscribe by Email