Tuesday August 21st, 2018 - 4:01:am
topbanner

മകളുടെ വിവാഹനിശ്ചയത്തിന് നിത അംബാനി ചുവടുകള്‍വെച്ചു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Jikku Joseph
മകളുടെ വിവാഹനിശ്ചയത്തിന് നിത അംബാനി ചുവടുകള്‍വെച്ചു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം. നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് മകളുടെ വിവാഹ നിശ്ചയ വേദിയില്‍ ആടിപ്പാടുന്ന നിത അംബാനിയുടെ വീഡിയോ ആണ്. ഭരതനാട്യ നര്‍ത്തകിയായിരുന്ന നിതയുടെ ചുവടുകള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

അന്തരിച്ച നടി ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലെ വിവാഹഗാനമായ നവരൈ മാജി എന്ന ഗാനത്തിനാണ് നിത ചുവടുവെച്ചത്. നിതയുടെ ആരാധകരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Clip - I :: Smt #NitaAmbani performs on #NavraiMajhi | #IshaAmbani Engadgement

A post shared by Nita Ambani (@nitamambani) on

English summary
nita ambani dance on engagement of her daughter
topbanner

More News from this section

Subscribe by Email