Tuesday August 21st, 2018 - 4:01:am
topbanner

പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് വേണോ?....മുസാഫറിന്റെ പേന വാങ്ങിയാല്‍ മതി

Jikku Joseph
പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് വേണോ?....മുസാഫറിന്റെ പേന വാങ്ങിയാല്‍ മതി

നല്ല പേന ഉണ്ടെങ്കില്‍ മാത്രമേ അതിവേഗത്തിലും നന്നായും പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു. പരീക്ഷയ്ക്ക് പഠിച്ചെഴുതിയാല്‍ തന്നെയും എഴുതാന്‍ ഉള്ള താല്പര്യം പലപ്പോഴും എഴുതി പിടിപ്പിക്കുന്നതുപോലെയിരിക്കും. നന്നായി എഴുതാന്‍ നല്ല പേന വേണം. അത്തരത്തിലൊരു പേനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മുസാഫറാണ് ഈ പേന വികസിപ്പിച്ചെടുത്തത്. പലപ്പോഴും പരീക്ഷയില്‍ മുസാഫറിന് മാര്‍ക്ക് കുറവാണ്. വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാര്‍ക്ക് കുറഞ്ഞിരുന്നത്. ഇത് പരിഹരിക്കുന്നതാണ് പുതിയ പേന. എങ്ങനെയെന്നല്ലേ...

പരീക്ഷ എഴുതുമ്പോള്‍ തന്നെ വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതാണ് ഈ മാന്ത്രിക പേന. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വാക്കുകളില്‍ ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചിത എണ്ണം വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സഹായിക്കുന്നതാണ് മുസാഫറിന്റെ ഈ പേന.

എഴുതുമ്പോള്‍ തന്നെ പേനയിലെ കുഞ്ഞു സ്‌ക്രീനില്‍ വാക്കുകളുടെ എണ്ണം കാണിക്കും. ഇത് മെസേജ് വഴി മൊബൈല്‍ ഫോണുമായും ബന്ധിപ്പിക്കാന്‍ സാധിക്കും. എന്തായാലും പുതിയ പേന മേയ് മാസം മുതല്‍ വിപണിയില്‍ എത്തും. നാഷ്നല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുസാഫറിന്റെ പേന പ്രദര്‍ശിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസാഫറിനെ അഭിനന്ദിക്കുകയും ചെയ്തു.

 

English summary
nine year old boy from jammu and kashmir invents counting pen
topbanner

More News from this section

Subscribe by Email