Thursday May 24th, 2018 - 11:31:am
topbanner

ധോണി നല്ലൊരു അച്ഛന്‍ കൂടിയാണ്; കുഞ്ഞു സിവയുടെ മുടിയുണക്കുന്ന വീഡിയോ വൈറല്‍

Jikku Joseph
ധോണി നല്ലൊരു അച്ഛന്‍ കൂടിയാണ്; കുഞ്ഞു സിവയുടെ മുടിയുണക്കുന്ന വീഡിയോ വൈറല്‍

ക്രിക്കറ്റ് താരം മഹേന്ദ്ര സിംങ് ധോണി ക്രിക്കറ്റില്‍ പുലിയാണ്. എന്നാല്‍ വീട്ടിലെത്തിയാല്‍ പിന്നെ കുഞ്ഞു സിവയുടെ പ്രിയപ്പെട്ട അച്ഛനാണ്. ഐ.പി.എല്ലിന്റെ തിരക്കുകള്‍ക്കിടയിലും സിവയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന അച്ഛനായി ധോണി മാറും. ബംഗളൂരുവിനെതിരായ മത്സരശേഷം സിവയുടെ മുടി ഉണക്കാനാണ് ധോണി സമയം കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

സിവയുടെ കുസൃതികളും മലയാളം പാട്ടുകളും പലകുറി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിവയുടെ ഒടുവിലത്തെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാണ് ധോണി കുളിച്ചുവന്ന സിവയുടെ മുടി ഉണക്കുന്നത്. കളി കഴിഞ്ഞു, നല്ലൊരു ഉറക്കവും കഴിഞ്ഞു, അച്ഛന്റെ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് ധോണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുന്‍പ് സിവയുടെ മലയാളത്തിലുള്ള പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Game over, had a nice sleep now back to Daddy’s duties

A post shared by M S Dhoni (@mahi7781) on

English summary
nice sleep now back to daddy’s duties dhoni new video viral

More News from this section

Subscribe by Email