Thursday April 26th, 2018 - 4:47:pm
topbanner

ദളിത് സ്ത്രീയെ ചെരുപ്പിടാന്‍ സഹായിക്കുന്ന മോഡിയുടെ വീഡിയോ വൈറല്‍

Jikku Joseph
ദളിത് സ്ത്രീയെ ചെരുപ്പിടാന്‍ സഹായിക്കുന്ന മോഡിയുടെ വീഡിയോ വൈറല്‍

ദളിത് സ്ത്രീയെ ചെരുപ്പിടാന്‍ സഹായിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ വൈറലാകുന്നു. ഛത്തീസ്ഗഡിലെ ബിജാപൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോഡി എത്തിയപ്പോഴായിരുന്നു സംഭവം. ഗോത്രവര്‍ഗ ജില്ലയായ ബിജാപൂര്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി.

ബീഡി തെറുക്കുന്ന ഇല ശേഖരിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി ചെരുപ്പ് നല്‍കുന്ന പദ്ധതിയില്‍ അവരെ ചെരുപ്പ് ഇടാന്‍ സഹായിക്കുകയായിരുന്നു മോഡി. ഒരു ദശാബ്ദമായി ചത്തീസ്ഗഢില്‍ ഇല ശേഖരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ചെരുപ്പ് നല്‍കുന്ന പദ്ധതി നിലവിലുണ്ട്.


കുടുംബങ്ങളിലെ ഒരു അംഗത്തിനാണ് ഒരു ജോഡി ചെരുപ്പ് വീതം നല്‍കുന്നത്. പ്രതിവര്‍ഷം 500 കെട്ട് ഇല ശേഖരിക്കുന്നവര്‍ക്കാണ് സൗജന്യമായി ചെരുപ്പിന് അര്‍ഹതയുള്ളത്.

English summary
narendra modi gifts slippers elderly tribal woman naxal infested bijapur touch her feet

More News from this section

Subscribe by Email