topbanner
Saturday August 19th, 2017 - 9:01:am
topbanner

മകളെ പ്രശസ്തയാക്കാന്‍ ഈ അമ്മ ചെയ്തതെന്താണെന്നറിയാമോ?..

Jikku Joseph
മകളെ പ്രശസ്തയാക്കാന്‍ ഈ അമ്മ ചെയ്തതെന്താണെന്നറിയാമോ?..

ജെന്ന എസ്റ്റലന്‍ഡ്, തന്റെ ഏഴുവയസ്സുകാരി മകള്‍ ലെയ്ലയുടെ കരിയര്‍ എത്രത്തോളം ഉയര്‍ത്താമോ അത്രത്തോളം ഉയര്‍ത്തുമെന്നും അതിനുവേണ്ടതെല്ലാം ചെയ്യുമെന്നുമാണ് ഈ അമ്മ പറയുന്നത്. അതിനായി അവള്‍ക്ക് വേണ്ടി പതിനായിരങ്ങളാണ് ജെന്ന ചിലവഴിക്കുന്നത്.

മകളെ ഒരു മോഡലിനെ പോലെ ആക്കാനാണ് ജെന്ന ശ്രമിക്കുന്നത്. അതിനായി ശരീരത്തോട് ഒട്ടിക്കിടക്കുന്ന വില കൂടിയ വസ്ത്രങ്ങളും, മേക്ക്അപ് സാധനങ്ങളുമാണ് ജെന്ന വാങ്ങുന്നത്. തന്റെ മകള്‍ പ്രശസ്തയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നാണ് ജെന്ന കൂട്ടിച്ചേര്‍ത്തു.

മുടി പ്രത്യേക രീതിയില്‍ ഭംഗിയാക്കി മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ മേക്ക്പ്പിട്ട് പല വിധ വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളുമണിയിച്ചാണ് ജെന്ന മകള്‍ ലെയ്ലയെ ഒരുക്കിയത്. എന്നാല്‍ ലെയ്ലയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ലെയ്ലയെ ഡാന്‍സ് മത്സരങ്ങള്‍ക്കും, മറ്റും ജെന്ന കൊണ്ടു പോകാറുണ്ട്.

മകള്‍ക്ക് സ്വയം താന്‍ പ്രശസ്തയാകണം എന്ന് തോന്നാനാണ് ഇത്ര ചെറുപ്പത്തിലേ മേയ്ക്ക്പ്പുകളോടും ഡ്രസുകളോടും ഭ്രമം ഉണ്ടാക്കുന്നതെന്നാണ് ജെന്ന പറയുന്നത്. ലെയ്ലയുടെ പല വിധ വീഡിയോകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ലെയ്ലയ്ക്ക് നല്ല ഫിറ്റ്നെസ് വ്യായാമങ്ങളും ജെന്ന നല്‍കുന്നുണ്ട്.

English summary
mum spends thousands on fake tan and skimpy clothes for daughter
topbanner topbanner

More News from this section

Subscribe by Email