Monday September 24th, 2018 - 9:05:pm
topbanner

എംഎസ്എഫ് നേതാവിന്റെ പോലീസിനെ പേടിച്ചുള്ള ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

NewsDesk
എംഎസ്എഫ് നേതാവിന്റെ പോലീസിനെ പേടിച്ചുള്ള ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോഴിക്കോട്: എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി സര്‍ക്കാരിനെതിരെയുള്ള സമരത്തിനിടെ പോലീസിനെ പേടിച്ച് ഓടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി മുന്നേറുന്നു.

പാഠ പുസ്തക വിതരണം വൈകിയതിനെതിരെ കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.

മാര്‍ച്ച് നയിക്കാനും പ്രസംഗിക്കാനുമൊക്കെ മുന്‍നിരയിലുണ്ടായിരുന്ന ശറഫുദ്ദീന്‍ ജിഫ്രിയെ പിന്നീട് കാണുന്നത് ഓടുന്നതാണ്. ഓട്ടെമെന്നു പറഞ്ഞാല്‍ ഓടിയവഴിക്ക് പുല്ലുമുളക്കില്ലെന്നു പറയുന്ന തരത്തിലുള്ള ഓട്ടം.

സംഭവം ഒരു ക്യാമറാന്‍ പകര്‍ത്തിയതാണ് ജിഫ്രിക്ക് വിനയായത്. ഇപ്പോള്‍ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളിയെ പ്രധാന താരമായി മാറിയിരിക്കുകയാണ് ഈ എംഎസ്എഫുകാരന്‍.

സംഭവം ഇടതുപക്ഷ സഖാക്കളും മറ്റും ഏറ്റെടുത്തതോടെ മുസ്ലീം ലീഗ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നാണക്കേടുമായി.

 

 

'കുട്ടിപ്പട്ടാളത്തിൽ': കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

Read more topics: msf, video, social, media
English summary
msf leader running video goes viral in social media
topbanner

More News from this section

Subscribe by Email