Sunday July 21st, 2019 - 4:42:pm
topbanner
topbanner

പെൺ മൗങ്ക്‌ളിയെ വളർത്തിയത് കുരങ്ങൻമാരല്ല: സത്യം അറിയേണ്ടേ?

suvitha
പെൺ മൗങ്ക്‌ളിയെ വളർത്തിയത് കുരങ്ങൻമാരല്ല: സത്യം അറിയേണ്ടേ?

ഉത്തർപ്രദേശിലെ കാട്ടിൽ നിന്ന് പോലീസുകാർക്ക് ലഭിച്ച പെൺകുട്ടിയെ വളർത്തിയത് കുരങ്ങൻമാരല്ല. കു​ര​ങ്ങന്മാരാ​ണ് പെ​ണ്‍​കു​ട്ടി​യെ വ​ള​ർ​ത്തി​യ​തെ​ന്നും, നാ​ലു​കാ​ലി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും, കു​ര​ങ്ങന്മാരെ പോ​ലെ​യാ​ണ് ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്നു​മു​ൾ​പ്പ​ടെ നി​ര​വ​ധി ക​ഥൾ പു​റ​ത്തു വ​ന്നിരുന്നു.

മാ​ധ്യ​മ​ങ്ങ​ൾ ഇതിനോടകം തന്നെ ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ കടർന്യാട്ട് വന്യജീവി സങ്കതത്തിൽ നിന്ന് ലഭിച്ച പെൺകുട്ടിയെക്കുറിച്ചുള്ള സത്യാവസ്ഥയുമായി പുറത്ത് വന്നിരിക്കുകയാണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ സം​ഘ​ത്തി​ലെ ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ൾ സ​ർ​വ​ജി​ത്ത് യാ​ദ​വ്.

ത​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ​മ​യം അ​വ​ൾ ന​ഗ്ന​യാ​യി​രു​ന്നി​ല്ലെ​ന്നും വസ്ത്രം ധ​രി​ച്ചി​രു​ന്ന അ​വ​ൾ ത​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ മാ​റി​പ്പോ​വു​ക​യാ​യി​രു​ന്നെ​ന്നും കു​ര​ങ്ങന്മാർ അ​വ​ളു​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് സ​ർ​വ​ജി​ത്ത് പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല കൈ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ൾ ന​ട​ന്നെ​ന്ന വാ​ർ​ത്ത​യും തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. മാ​ന​സി​ക​മാ​യി വ​ള​ർ​ച്ച​യെ​ത്താ​ത്ത പെ​ണ്‍​കു​ട്ടി കു​ടും​ബ​ത്തി​ന് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യ​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മാ​ത്ര​മ​ല്ല ക്ഷി​ണി​ത​യാ​യ​പ്പോ​ൾ ന​ട​ക്കാ​ൻ പ​റ്റാ​തെ വ​ന്ന​തി​നാ​ൽ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന​താ​കാ​മെ​ന്നും അ​താ​ണ് നാ​ലു​കാ​ലി​ൽ ന​ട​ക്കു​ന്ന കു​ട്ടി എ​ന്ന തോ​ന്നാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് സ​ർ​വ​ജി​ത്ത് പ​റ​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ക​ണ്ട സ്ഥ​ല​ത്തു​നി​ന്നും മു​പ്പ​ത് മീ​റ്റ​ർ മാ​റി​യാ​ണ് ഫോ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഒൗ​ട്ട് പോ​സ്റ്റ്. ത​ങ്ങ​ൾ ഇ​ങ്ങ​ന​യൊ​രു കു​ട്ടി​യെ അ​വി​ടെ ക​ണ്ടി​ട്ടി​ല്ല​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

മൃ​ഗങ്ങളുടെ സംരക്ഷണത്തിനായ് നിരവധി ക്യാമറകൾ കാടിന്റെ പല ഭാ​ഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടി ഇത്രനാൾ കാടിനുള്ളിൽ ഉണ്ടായിരുന്നെങ്കിൽ അത് തങ്ങളുടെ ശ്രദ്ധയിൽ പെടുമായിരുന്നു എന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.
പെ​ണ്‍​കു​ട്ടി​യെ മൗ​ഗ്ലി​യെ​ന്നു വി​ളി​ച്ച് ഒ​രു ഹി​ന്ദി പ​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി വാ​ർ​ത്ത വ​ന്ന​തെ​ന്ന് ബ​ഹ്റാ​യി​ച് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഡി.​കെ. സിം​ഗ് പ​റ​ഞ്ഞു.

വാ​ർ​ത്ത ക​ണ്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ വ​ന​ദേ​വ​ത​യാ​ണെ​ന്ന് പ​റ​ഞ്ഞ് ദ​ക്ഷി​ണ​വ​ച്ച് ന​മ​സ്ക​രി​ക്കു​ക​യും ചെ​യ്തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. കു​ട്ടി​ക്ക് മാ​ന​സി​ക​വൈ​ക​ല്യ​മു​ണ്ട്. അ​തി​നാ​ലാ​ണ് ഭ​ക്ഷ​ണം വ​ലി​ച്ചെ​റി​യു​ക​യും അ​ടു​ത്ത് വ​രു​ന്ന​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. സ​മ​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ചാ​ൽ അ​വ​ളി​ൽ മാ​റ്റം കൊ​ണ്ട് വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൾ കു​പ്പി​യി​ൽ നി​ന്നും പാ​ൽ കു​ടി​ക്കാ​ൻ ആ​രം​ഭി​ച്ചു​വ​ന്നും ബി​സ്ക്ക​റ്റും ചോ​റും ക​റി​യു​മെ​ല്ലാം ക​ഴി​ക്കാ​ൻ പ​ഠി​ച്ചു​വെ​ന്നു​മാ​ണ് അ​സി​സ്റ്റ​ന്‍റ് ന​ഴ്സിം​ഗ് സു​പ്ര​ണ്ട് മ​ധു​ബാ​ല പ​റ​യു​ന്ന​ത്. ദാ​ഹി​ക്കു​ന്പോ​ൾ ഗ്ലാ​സ് നി​ല​ത്തേ​ക്കെ​റി​യു​ക​യും വി​ശ​ക്കു​മ്പോ​ൾ ആം​ഗ്യ​ത്തി​ലൂ​ടെ പ​റ​യു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. കു​ട്ടി​യെ ഇ​പ്പോ​ൾ മാ​ന​സി​ക​ന്യൂ​ന​ത​യു​ള്ള​വ​ർ​ക്കു​ള്ള ല​ക്നോ​വി​ലെ നി​ർ​വാ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

English summary
who got a girl in forest, not raised mokeys
topbanner

More News from this section

Subscribe by Email