ഒരിനം സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കന്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാകളില്‍ കൗതുകമാകുന്നത്. പോസത്തെ പാമ്പ് മുഴുവനായി വിഴുങ്ങുന്ന കാഴ്ച ഒന്നേകാല്‍ മിനിട്ടോളും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്.
നാല്പത്തിയഞ്ച് മിനിട്ട് എടുത്താണ് പാമ്പ് ഇരയെ മുഴുവന്‍ വിഴുങ്ങിയത്. ഗ്രെഗ് ഹോസ്ക്കിംഗാണ് വീഡിയോ എടുത്തത്. ഇയാളുടെ വീടിന് പിന്നിലെ മരത്തിലാണ് സംഭവം. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് സ്ഥിരമായി കാണുന്ന പാമ്പാണത്രേ ഇത്. മോണ്ടിയെന്നാണ് ഈ പ്രദേശത്തെ ആളുകള്‍ ഈ പാമ്പിനെ വിളിക്കുന്നത്.
വീടിന് പിന്നിലുള്ള കിളികളുടെ ശബ്ദം കേട്ടാണ് ഗ്രെഗ് ഇങ്ങോട്ട് നോക്കിയപ്പോഴാണ് ഈ ഭീകര കാഴ്ച കണ്ടത്. പിന്നീട് ഇരപിടുത്തം ഷൂട്ട് ചെയ്ത് ഷെയര്‍ ചെയ്തു. വലിയ ഇരയെ തലയില്‍ കടിച്ചുപിടിച്ചാണ് പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്നത്. ഇരയെ വരിഞ്ഞു മുറുക്കിയ ശേഷമാണ് വിഴുങ്ങിയത്. ഇരയെ വിഴുങ്ങിയ ശേഷവും കുറേനേരത്തേക്ക് പെരുമ്പാമ്പ് മരത്തിന്റെ ചില്ലയില്ത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മോണ്ടി അവിടെനിന്നും സ്ഥലം കാലിയാക്കി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.