topbanner
Tuesday December 12th, 2017 - 5:51:pm
topbanner
topbanner

നദിയിലൂടെ പശുവിനെ വലിച്ചുകൊണ്ടുപോകുന്ന ഭീമാകാരന്‍ മുതലയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Jikku Joseph
നദിയിലൂടെ പശുവിനെ വലിച്ചുകൊണ്ടുപോകുന്ന ഭീമാകാരന്‍ മുതലയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

നദിയിലൂടെ പശുവിനെ ആയാസപ്പെട്ട് വലിച്ചുകൊണ്ടുപോകുന്ന കൂറ്റന്‍ മുതലയുടെ വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ കിമ്പര്‍ലിയില്‍ മീന്‍ പിടിക്കാനിറങ്ങിയ പ്രദേശവാസിയായ ജസ്റ്റിന്‍ ലോറിമര്‍ എന്ന യുവാവാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏകദേശം 20 അടിയോളം നീളമുണ്ടായിരുന്ന മുതല ഒരു വലിയ പശുവിനെയും കടിച്ചുവലിച്ചാണ് നദിയിലൂടെ നീന്തിയത്.പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലുള്ള ബാറാമുണ്ടി നദിയില്‍ നിന്നാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുതല കരയില്‍ നിന്നും കടിച്ചെടുത്തു കൊണ്ടുവന്നതായിരുന്ന പശുവിനെ. നദിയുടെ നടുവിലെത്തിയ മുതല പിന്നാലെ ബോട്ടിലെത്തി ശല്യപ്പെടുത്തിയതിനാലാകണം ഇരയെ വിട്ട് നദിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു. ഈ നദിയില്‍ ഏകദേശം 150തോളം മുതലകള്‍ ഉണ്ടെന്നാണ് കണക്കുകള്‍.

English summary
monster crocodile eats cow video
topbanner topbanner

More News from this section

Subscribe by Email