topbanner
Tuesday September 26th, 2017 - 5:49:am
topbanner

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ലാലേട്ടൻ: കിടിലൻ കമന്റുകളുമായി ആരാധകരും

suvitha
കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ലാലേട്ടൻ: കിടിലൻ കമന്റുകളുമായി ആരാധകരും

കുടുബത്തിലെ പുതിയ അം​ഗത്തെ ഫേസ്ബുക്കിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം ആണിത്, സ്പാർക്ക്’ തുടങ്ങിയ വാക്കുകളോടെ വീട്ടിലെ സ്പാർക്ക് എന്ന പുതിയ വളർത്തു നായയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രവും പങ്കു വച്ചിരിക്കുകയാണ് മോഹൻലാൽ. ലാലിന്റെ കുടുംബത്തിലെ പുതിയ അം​ഗത്തെ ആരാധകർ വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിന് വന്നിരിക്കുന്ന കമന്റുകളിൽ ആരാധകർക്കും സ്പാർക്കിനെ ഇഷ്ടമായി എന്ന് മനസിലാക്കാം. ’’സ്പാർക്കിനറിയില്ലല്ലോ അവനെ കെട്ടിപ്പിടിച്ചിരിക്കുന്നത് നരംസിംഹമാണെന്ന്’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ’ സപാർക്കിന്റെ ഭാ​ഗ്യമാണിതെന്നും ഇങ്ങനെ ചേർത്ത് പിടിച്ചിരിക്കുന്നത് എത്രത്തോളം ഇഷ്ടമുണ്ടായിട്ടായിരിക്കും എന്ന് മറ്റൊരാരാധികയും പറയുന്നു.

Read more topics: mohan lal, spark, photo, new dog,
English summary
Leletten introduced a new member of the family to the fans
topbanner topbanner

More News from this section

Subscribe by Email