Thursday December 13th, 2018 - 9:37:am
topbanner

ബിക്കിനി അണിഞ്ഞ് റാംപില്‍ മുലയൂട്ടല്‍; ഭിന്നിച്ച് വൈറല്‍ ലോകം

suji
ബിക്കിനി അണിഞ്ഞ് റാംപില്‍ മുലയൂട്ടല്‍; ഭിന്നിച്ച് വൈറല്‍ ലോകം

ദില്ലി: മുലയൂട്ടുമ്പോള്‍ തുറിച്ച് നോക്കരുത് എന്നൊരു പ്രചരണത്തിലൂടെ മലയാളത്തില്‍ നിന്നുമുള്ള ഒരു മാസിക ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഫാഷന്‍ റാംപില്‍ മുലയൂട്ടല്‍ നടത്തുന്ന ഒരു സ്ത്രീ അത്ര സാധാരണമായ കാര്യമല്ല.

മയാമി സ്വിം വീക്ക് ഷോയിലാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയ അമ്മ റാംപില്‍ ബിക്കിനി അണിഞ്ഞ് നടന്നത്. സംഗതി വാര്‍ത്തകളില്‍ നിറയാന്‍ ഇതില്‍ കൂടുതല്‍ കാരണം വേണ്ടല്ലോ. മിഷിഗണില്‍ നിന്നുമുള്ള മാറാ മാര്‍ട്ടിനാണ് ഗോള്‍ഡന്‍ ബിക്കിനി അണിഞ്ഞ് മകള്‍ അരിയയെ മുലയൂട്ടി റാംപില്‍ നടന്നത്.

ഡബ്യു സൗത്ത് ബീച്ചില്‍ നടന്ന ഫാഷന്‍ ഷോയില്‍ 16 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു മാര്‍ട്ടിന്‍. എന്തായാലും താനും മകളും വാര്‍ത്തകളില്‍ നിറഞ്ഞതിന്റെ സന്തോഷമാണ് മോഡല്‍ പങ്കുവെച്ചത്. നെറ്റിസണ്‍സില്‍ നല്ലൊരു വിഭാഗം മുലയൂട്ടല്‍ ഫാഷന്‍ ഷോയെ കൈയടിച്ചെങ്കിലും ചിലര്‍ക്ക് മറ്റൊരു അഭിപ്രായമായിരുന്നു.

സാധാരണയായി നടക്കാത്ത ഇത്തരം മുലയൂട്ടല്‍ പബ്ലിസിറ്റി സ്റ്റന്‍ഡ് ആണെന്ന് ചിലര്‍ ആരോപിച്ചു. പവിത്രമായി നല്‍കുന്ന പാല്‍ ഇങ്ങനെ വില്‍ക്കരുതെന്നും വിമര്‍ശകര്‍ പറയുന്നു.

 

English summary
model mom mara martin breastfeeding on the ramp has Internet divided
topbanner

More News from this section

Subscribe by Email