topbanner
Tuesday November 21st, 2017 - 2:35:am
topbanner
Breaking News

സാരിയണിഞ്ഞ് മീനാക്ഷി: വൈറലായ ചിത്രത്തിൽ മീനാക്ഷിക്കൊപ്പമുള്ളത് മറ്റൊരു താരപുത്രി

suvitha
സാരിയണിഞ്ഞ് മീനാക്ഷി: വൈറലായ ചിത്രത്തിൽ മീനാക്ഷിക്കൊപ്പമുള്ളത് മറ്റൊരു താരപുത്രി

താരപുത്രമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത് വലിയ സംഭവമൊന്നുമല്ല. എന്നാൽ ഈയടുത്ത് ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് പ്രത്യേകതയും ഉണ്ട്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ആലുവ സെൻട്രൽ ജയിലിൽ കഴിയുകയാണ് നടൻ ദിലീപ്. ഇതിനിടയിലായിരുന്നു സാരിയണിഞ്ഞ് കൂട്ടുകാരിയോടൊപ്പം നിൽക്കുന്ന താര പുത്രിയുടെ ഫോട്ടോയും വൈറലായത്.

ഇതിന് മുമ്പ് ഫോട്ടോ വൈറലായ സമയത്തും ഫോട്ടോ ഷോപ്പിലൂടെ നടത്തിയ എഡിറ്റിങ്ങായിരുന്നോ ആ ചിത്രമെന്ന് ചിലരൊക്കെ സംശയം പ്രകടിപ്പിച്ചിരുന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.

മി വിത് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് മീനാക്ഷിയുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സാരിയണിഞ്ഞ് മീനാക്ഷിയും കൂട്ടുകാരിയും എന്ന തലക്കെട്ടോടെ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മകളായ അയിഷയാണ് ചിത്രത്തില്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ളതെന്നാണ് കരുതപ്പെടുന്നത്.

English summary
meenakshi with friend photo; viral in social media
topbanner topbanner

More News from this section

Subscribe by Email