Thursday October 18th, 2018 - 7:30:pm
topbanner
Breaking News

മാതൃഭൂമിയുടെ ഭൂമി കയ്യേറ്റത്തിന് തെളിവുമായി സി.പി.എം നേതാവ്; വീഡിയോ വൈറലാകുന്നു

rajani v
മാതൃഭൂമിയുടെ ഭൂമി കയ്യേറ്റത്തിന് തെളിവുമായി സി.പി.എം നേതാവ്; വീഡിയോ വൈറലാകുന്നു

കോഴിക്കോട്: മാതൃഭൂമി ഭൂമി കയ്യേറ്റം തെളിവുമായി സി.പി ഐ.എം നേതാവിന്റെ വീഡിയോ വൈറലാകുകയാണ്. മാതൃഭൂമി കോഴിക്കോട് എഡിഷനു വേണ്ടി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടം തോട് നികത്തിയും കണ്ടല്‍ കാട് നശിപ്പിച്ചുമാണ് നിര്‍മ്മിച്ചെതെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും ഫറൂഖ് ഏരിയ സെക്രട്ടറിയുമായ എം. ഗിരീഷ് വീഡിയോയില്‍ പറയുന്നു.

ചാലിയാറിന്റെ കൈവഴിയായ പുല്ലിപ്പുഴയുടെ സമീപമാണ് പുതിയ ബഹുനില മന്ദിരം ഉയരുന്നത്. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടും വരെ നശിപ്പിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത് എന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

ദേശീയപാത വികസന വിഷയത്തില്‍ പാടത്തിലൂടെ റോഡ് പോകുന്നു എന്നു പറഞ്ഞ് വയല്‍കിളികളുടെ പിന്നാലെ നടന്ന് സിപിഎമ്മിനെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനേയും കരിതേയ്ച്ച് കാണിക്കാനും ശ്രമിച്ച ചാനലും പത്രവും നഗ്‌നമായ നിയമ ലംഘനവും പരിസ്ഥിതിയ്ക്ക് ദോഷം വരത്തക്ക രീതിയിലുള്ള ഭൂമി കയ്യേറ്റവുമാണ് ഇവിടെ നടത്തിയിരിക്കുന്നത്.

ചാനലിന്റെ എസി മുറികളിലിരുന്നു ജനങ്ങളുടെ ആകെ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ മൊത്ത കച്ചവടം ഏറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളേയും സിപിഎമ്മിന്റെ നേതാക്കളെ പരിഹസിക്കാനും നടക്കുകയാണ് മാതൃഭൂമി ചാനലില്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെന്നും ഗിരീഷ് കുറ്റപ്പെടുത്തുന്നു.

സ്വന്തം നിയമനലംഘനങ്ങളും ജനങ്ങളില്‍ എത്തിക്കാനുള്ള മാധ്യമ ധര്‍മ്മം ചാനല്‍ കാണിക്കണം എന്ന് ഗീരീഷ് വിഡിയോയില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വീഡിയോ ഗിരീഷ് ജനങ്ങളില്‍ എത്തിച്ചത്.

 

 

Read more topics: mathrubhoomi, land issue
English summary
mathrubhoomi land issue
topbanner

More News from this section

Subscribe by Email