Saturday January 19th, 2019 - 10:14:am
topbanner

കല്യാണ റാഗിങ് അതിരുവിട്ടു, നിയന്ത്രണം വിട്ട വരന്‍ ചെയ്യ്തത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

JB
കല്യാണ റാഗിങ് അതിരുവിട്ടു, നിയന്ത്രണം വിട്ട വരന്‍ ചെയ്യ്തത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിവാഹ ദിനത്തില്‍ വരനും വധുവിനും സുഹൃത്തുക്കള്‍ കൊടുക്കുന്ന പണി ചിലപ്പോഴൊക്കെ അതിരുവിട്ടുപോകാറുണ്ട്. സര്‍പ്രൈസ് എന്ന പേരിലെ ഇത്തരം പ്രവൃത്തികള്‍ ബന്ധുക്കളെയും അതിഥികളെയും അലോസരപ്പെടുത്താറുണ്ട്. അടുത്തിടെ കല്യാണവേദിയിലേക്ക് ശവപ്പെട്ടിയില്‍ വരന്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഉയര്‍ത്തിയ സംഭവമായിരുന്നു.

സുഹൃത്തുക്കളുടെ തമാശ അതിരുവിട്ടതോടെ വരന്‍ തന്നെ പ്രതികരിച്ചൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. വിവാഹശേഷം സദ്യ കഴിക്കാനിരിക്കുമ്പോഴാണ് കൂട്ടുകാര്‍ പണി ഒപ്പിച്ചത്. ഒരു ഇലയില്‍ ആയിരുന്നു വരനും വധുവിനും ഭക്ഷണം വിളമ്പിയത്. ഏറെ നേരം കാത്തിരുന്ന ശേഷമാണ് ചോറ് വിളമ്പിയത്. ഈ സമയം വരന് വിളമ്പിയ ചോറു മുഴുവന്‍ വധു തന്റെ ഇലയുടെ ഭാഗത്തേക്ക് വാരിയിട്ടു. ഇതോടെ കൂട്ടുകാര്‍ വരനെ കളിയാക്കാന്‍ തുടങ്ങി.

ഒടുവില്‍ നിയന്ത്രണം വരന്‍ മേശയടക്കം വലിച്ചെറിഞ്ഞാണ് അവിടെനിന്നും എഴുന്നേറ്റ് പോയത്. സംഭവം നടന്നത് എവിടെ വച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ല.സുഹൃത്തുക്കളുടെ അതിരുവിട്ട തമാശയ്ക്ക് വരന്‍ തന്നെ ഉഗ്രന്‍ പണികൊടുത്തതിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. പലര്‍ക്കും ഇതൊരു പാഠമാണെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

 

Read more topics: marriage, raging, video viral,
English summary
marriage raging video viral
topbanner

More News from this section

Subscribe by Email