Wednesday December 19th, 2018 - 11:13:am
topbanner

രണ്ടുകിലോയോളം ഭാരമുള്ള ക്യാമറ ഒറ്റക്കൈയ്യില്‍ പൊക്കിപ്പിടിച്ച് മമ്മൂട്ടിയുടെ കിടിലന്‍ സെല്‍ഫിയില്‍ ഞെട്ടി ഫോട്ടോ ഗ്രാഫര്‍

NewsDesk
രണ്ടുകിലോയോളം ഭാരമുള്ള ക്യാമറ ഒറ്റക്കൈയ്യില്‍ പൊക്കിപ്പിടിച്ച് മമ്മൂട്ടിയുടെ കിടിലന്‍ സെല്‍ഫിയില്‍ ഞെട്ടി ഫോട്ടോ ഗ്രാഫര്‍

കൊച്ചി: ശരീര സൗന്ദര്യത്തില്‍ അത്രമേല്‍ ശ്രദ്ധിക്കുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കാനും ഭക്ഷണകാര്യത്തില്‍ നിയന്ത്രിക്കാനും മമ്മൂട്ടി ശ്രമിക്കുന്നു.

അതുകൊണ്ടുതന്നെ അറുപതിലും മമ്മൂട്ടിക്ക് ഇരുപതുകാരിയുടെ നായകനാകാനും പ്രയാസമില്ല. കഴിഞ്ഞദിവസം ജൂണ്‍ രണ്ടാം ലക്കം വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ നാല് യുവ സുന്ദരികള്‍ക്കൊപ്പമാണ് മമ്മൂട്ടി പോസ് ചെയ്തത്.

കവര്‍ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ തന്നെ താരം അത്ഭുതപ്പെടുത്തിയതിനെക്കുറിച്ച് ഫോട്ടോ ഗ്രാഫര്‍ ശ്യാം ബാബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ശ്യാം ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

'കവര്‍ഷൂട്ടിന്റെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്ക്കൊപ്പം ഒരു സെല്‍ഫി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയില്‍ തന്നെ സെല്‍ഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണല്‍ ക്യാമറയുടെ ഭാരം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്ലര്‍ ആകാതെ പിക്ച്ചര്‍ ക്വാളിറ്റി കിട്ടണമെങ്കില്‍ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും.

എന്നാല്‍ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇടതു കൈയില്‍ പുഷ്പം പോലെ ക്യാമറ ഉയര്‍ത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകള്‍. എന്നെ ചേര്‍ത്തുനിര്‍ത്തിയെടുത്ത ചിത്രങ്ങള്‍. സന്തോഷത്താല്‍ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങള്‍ക്ക് ശേഷം ക്യാമറയില്‍ മമ്മൂക്കയെടുത്ത ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്ക്ക് പെര്‍ഫെക്ട് ഫോട്ടോകള്‍. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ...' - ശ്യാം ബാബു

English summary
mammootty selfie with photo grapher shyam babu
topbanner

More News from this section

Subscribe by Email