topbanner
Sunday December 17th, 2017 - 11:41:am
topbanner
topbanner

മലപ്പുറത്തെ ഏഷ്യയിലെ ഏറ്റവും വലിയ ​ഗൃഹ പ്രവേശന ചിത്രങ്ങൾ വൈറലാകുന്നു

suvitha
മലപ്പുറത്തെ ഏഷ്യയിലെ ഏറ്റവും വലിയ ​ഗൃഹ പ്രവേശന ചിത്രങ്ങൾ വൈറലാകുന്നു

മലപ്പുറം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗൃഹപ്രവേശന ചടങ്ങ് മലപ്പുറത്ത് നടന്നു. കൊട്ടാര സദൃശമായ വീടിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു. ഗള്‍ഫിലെ പ്രമുഖ ബിസിനസുകാരായ പിടി ഗ്രൂപ്പിന്റെതാണ് മൂന്നു വീടുകളും.

മങ്കട ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത് അറേബ്യന്‍ കൊട്ടാരങ്ങളുടെ മാതൃകയിലാണ് മൂന്ന് വീടുകളും നിര്‍മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മൂന്നൂ വീടും ഒരു പോലെയാണ്, ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളൂ. ആറ് ഏക്കറിലാണ് മൂന്നു വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. malappuram-asia-house-warming

വള്ളുവനാട് രാജകുടുംബാംഗങ്ങളില്‍ നിന്നു വിലക്ക് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന വീടുകൾ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. വള്ളുവനാട് കോവിലകത്തെ ബംഗ്ലാവ് തൊടി എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്ന പഴയ ബംഗ്ലാവ് പൊളിച്ചു നീക്കിയാണ് പുത്തൻ വീടുകൾ ഒരുങ്ങിയിരിക്കുന്നത്.

മൂന്നു ദിവസങ്ങളിലായാണ് മൂന്ന് വീടുകളുടേയും ​ഗൃഹപ്രവേശനവും നടന്നത്. സോഷ്യൽ മീഡിയ ഇതിനോടകം തന്നെ വീടിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

malappuram-asia-house-warming

malappuram-asia-house-warming

Read more topics: malappuram, asia, largest home,
English summary
asias largest home in malappuram
topbanner topbanner

More News from this section

Subscribe by Email