Tuesday October 23rd, 2018 - 10:58:am
topbanner
Breaking News

പെരുമ്പാമ്പിന്റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

Jikku Joseph
പെരുമ്പാമ്പിന്റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പിന്റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു. ലോകത്തെ ഏറ്റവും വലിയ പാമ്പുകളാണ് ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പുകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് ഒരു മനുഷ്യ ശരീരത്തിന്റെ വീതിയുണ്ടാകും.

മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള വിരുതന്മാരാണിവര്‍. ഇപ്പോഴിതാ റെറ്റികുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പുകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയതെന്നു കരുതുന്ന പാമ്പിന്റെ ഇര തേടല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.

കൂറ്റന്‍ മാനിനെ അപ്പാടെ വിഴുങ്ങുന്ന പെരുമ്പാമ്പിനെയാണ് വീഡിയോയില്‍ കാണാനാകുക. ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷമായിരുന്നു ഭീമന്‍ പെരുമ്പാമ്പിന്റെ ഇരതേടല്‍. ഒന്‍പതു മാസത്തോളം കാത്തിരുന്ന ശേഷമാണ് ഈ പാമ്പ് ഇര പിടിക്കുന്നത് ഇവര്‍ക്ക് ചിത്രീകരിക്കാനായത്.

English summary
longest snake on earth eats a deer whole wildest islands of indonesia
topbanner

More News from this section

Subscribe by Email