Tuesday May 22nd, 2018 - 1:49:pm
topbanner

കാട്ടുപോത്തിനെ ചുംബിച്ച പുള്ളിപ്പുലി; മനുഷ്യന്‍ കാണട്ടെ ഈ വൈറല്‍ ചിത്രം

suji
കാട്ടുപോത്തിനെ ചുംബിച്ച പുള്ളിപ്പുലി; മനുഷ്യന്‍ കാണട്ടെ ഈ വൈറല്‍ ചിത്രം

ജാതിയും, മതവും, കറുപ്പും, വെളുപ്പും നോക്കി മനുഷ്യന്‍ ആളുകളുമായി അടുപ്പം പുലര്‍ത്തുകയും അകലം പാലിക്കുകയും ചെയ്യുന്ന കാലത്ത് കാട്ടില്‍ നിന്നുമുള്ള ഈ ചിത്രം ഓരോ മനുഷ്യനും കണ്ടിരിക്കണം. ഒരു ആണ്‍ പുള്ളിപ്പുലിയും, കാട്ടുപോത്തും ചുംബിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസേര്‍വ്വില്‍ നിന്നുള്ളതാണ് ഈ ചിത്രം.

എന്നാല്‍ പ്രമുഖ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ബെന്നെറ്റ് മാഥോന്‍സിയുടെ ഫ്രെയിമില്‍ പതിഞ്ഞ ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കാട്ടുപോത്തിന്റെ കൂട്ടത്തില്‍ നിന്നും ഇളയപോത്തിനെ ഭക്ഷണമാക്കാന്‍ മോഹിച്ച് എത്തിയതാണ് പുള്ളിപ്പുലി.

എന്നാല്‍ കാട്ടുപോത്തിന്‍ കൂട്ടം ഇവനെ നേരിട്ടതോടെ പേടിച്ച് മരക്കൊമ്പില്‍ കയറി ഇരുന്നതാണ് ആശാന്‍. ഇടയ്‌ക്കൊന്ന് കൂടി ശ്രമിക്കാന്‍ ഇറങ്ങിയപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന പോത്ത് പുള്ളിപ്പുലിയെ പോയൊന്ന് മണത്ത് നോക്കി, അത്ഭുതകരമായ ഇതേ റിയാക്ഷന്‍ പുലിയും നടത്തി. ഇതാണ് ചിത്രത്തിന്റെ കഥ.

ഇനി അബദ്ധത്തിലെങ്ങാന്‍ ആ മരക്കൊമ്പില്‍ നിന്നും പുള്ളിപ്പുലി താഴെ വീണെങ്കില്‍ ഭക്ഷണം കൊതിച്ചെത്തിയ പുലിയെ കാട്ടുപോത്തിന്‍ കൂട്ടം ചവിട്ടിക്കൂട്ടുമായിരുന്നു!

 

Read more topics: leopard , kiss, buffalo
English summary
leopard kisses buffalo in african jungle viral

More News from this section

Subscribe by Email