topbanner
Thursday October 19th, 2017 - 7:16:am
topbanner

ഈ റിപ്പോര്‍ട്ടറുടെ വാര്‍ത്ത ആളുകള്‍ കണ്ടത് മൂന്നുലക്ഷത്തിലധികം പേര്‍; കാരണം ഇതാണ്

Jikku Joseph
ഈ റിപ്പോര്‍ട്ടറുടെ വാര്‍ത്ത ആളുകള്‍ കണ്ടത് മൂന്നുലക്ഷത്തിലധികം പേര്‍; കാരണം ഇതാണ്

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറ്റാറുള്ള അബദ്ധങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലെ സ്ഥിരം ഹിറ്റുകളാണ്. എന്നാല്‍ ഫോക്സ് ഫോക്സ് ഫോര്‍ ന്യൂസ് റിപ്പോര്‍ട്ടറായ ഷാനന്‍ മുറേയുടെ ലൈവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത് അബദ്ധത്തിന്റെ പേരിലല്ല.

ഷാനന്‍ ലൈവ് കൊടുക്കുന്നതിനിടയില്‍ ചുമലിലൂടെ കൈയിലേക്ക് ഒരു ചെറിയ ചിലന്തി മെല്ലെ ഇഴഞ്ഞിറങ്ങി. എന്നാല്‍ വാര്‍ത്തയുടെ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ടര്‍ ഇതൊന്നും അറിഞ്ഞില്ല. ഒടുവില്‍ വാര്‍ത്ത കണ്ട പ്രേക്ഷകരാണ് കൈയിലൂടെ ഒരു ചിലന്തി പോകുന്ന കാര്യം ഷാനനെ അറിയിച്ചത്.

ഫോക്സ് ഫോര്‍ ന്യൂസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ഷാനന്റെ കുഞ്ഞ് സുഹൃത്ത് എന്ന പേരില്‍ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു. മൂന്നരലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. രണ്ടായിരത്തിലധികം കമന്റുകളും വീഡിയോക്ക് ലഭിച്ചു. എന്തോ കൈയിലൂടെ നീങ്ങുന്നതായി അനുഭവപ്പെട്ടെന്നും എന്നാല്‍ അതൊരു ചിലന്തിയാണെന്ന് ഒരു പ്രേക്ഷകന്‍ സന്ദേശമയച്ചപ്പോഴാണ് താന്‍ മനസ്സിലാക്കിയതെന്നും തന്റെ ക്ഷേമം അന്വേഷിച്ചും നിരവധി പേര്‍ എത്തിയെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. സംഭവം താന്‍ അപ്പോള്‍ അറിഞ്ഞില്ലെന്നും, വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായതെന്നും ഷാനന്‍ പ്രതികരിച്ചു.

English summary
large spider crawls on unsuspecting reporter on live tv
topbanner topbanner

More News from this section

Subscribe by Email