topbanner
Wednesday November 22nd, 2017 - 10:47:am
topbanner
Breaking News

'കുമ്മനടി' ഇപ്പോൾ അര്‍ബണ്‍ ഡിക്ഷ്ണറിയിലും

NewsDesk
'കുമ്മനടി' ഇപ്പോൾ അര്‍ബണ്‍ ഡിക്ഷ്ണറിയിലും

കുമ്മനം വേറൊന്നും ചെയ്തില്ല. കൊച്ചി യാത്രയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ ജസ്റ്റൊന്നു കേറിയിരുന്നു. ഭയങ്കര പ്രോട്ടോക്കോള്‍, സുരക്ഷ, ആന ചേന എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന പരിപാടിയാണ്. പ്രതിപക്ഷ നേതാവിനെപ്പോലും യാത്രയില്‍ കൂടെ കൂട്ടിയിരുന്നില്ല. കുമ്മനം എങ്ങനെ അവിടെ കയറിപ്പറ്റി എന്ന് കുമ്മനത്തിന് മാത്രമേ അറിയാവൂ. എന്നാലെന്താ. ഇപ്പോ താരമായില്ലേ

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം സൃഷ്ടിച്ച വിവാദത്തോടെ രൂപം കൊണ്ട ' കുമ്മനടി' സാധാരണക്കാരുടെ നിഘണ്ടുവായ അര്‍ബണ്‍ ഡിക്ഷണറിയിലും. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍.

മലയാള ഭാഷയ്ക്ക് അതുകൊണ്ട് പുതിയൊരു വാക്കു തന്നെ കിട്ടിയിരിക്കുകയാണ്. കുമ്മനടിക്കുക. അതായത് വിളിക്കാത്തിടത്ത് കയറിച്ചെല്ലുക. ഇത് ഏത് ഘട്ടത്തിലുമാകാം. ഉദാഹരണത്തിന് ഇനിക്കാണുന്ന പോലത്തെ ഒരു രംഗം നമ്മുടെ ജീവിതത്തിലുണ്ടായാല്‍ അതിനെ കുമ്മനടി എന്നു പറയും.

English summary
kummanady urban dictionary
topbanner topbanner

More News from this section

Subscribe by Email