Thursday June 21st, 2018 - 7:14:pm
topbanner
Breaking News

ഇതാണ് മക്കളെ നമ്മുടെ കെഎസ്ആര്‍ടിസി....കരയിലാണെങ്കിലും വെള്ളത്തിലാണെങ്കിലും ഇവന്‍ ഓടിയിരിക്കും; വിഡിയോ കണ്ടു നോക്കു

Jikku Joseph
ഇതാണ് മക്കളെ നമ്മുടെ കെഎസ്ആര്‍ടിസി....കരയിലാണെങ്കിലും വെള്ളത്തിലാണെങ്കിലും ഇവന്‍ ഓടിയിരിക്കും; വിഡിയോ കണ്ടു നോക്കു

കേരളത്തിലെ മഴ തകര്‍ത്തു പെയ്യുകയാണ്. പുഴകളും ആറുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുന്നു. എന്നാല്‍ ഇതൊന്നും നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് ഒരു വിഷയമേയല്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി മാറിയ പ്രദേശത്ത് കൂടി അനായേസന പോകുന്ന കെ.എസ്.ആര്‍.ടി.സിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കോഴിക്കോട് വയനാട് റൂട്ടിലൂടെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വീഡിയോ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട് വയനാട് റൂട്ടിലൂടെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയ കെ.എസ്.ആര്‍.ടി.സി അനായേസന പോകുന്നതാണ് വീഡിയോ.

കെ.എസ്.ആര്‍.ടി.സി ബസിന്റെ പകുതിയും വെള്ളത്തില്‍ മുങ്ങിയെങ്കിലും നിര്‍ത്താതെ ഓടിപ്പോകുന്നതും അതേ സ്ഥലത്ത് വെള്ളത്തില്‍ ഒരു ലോറി കുടുങ്ങിക്കിടക്കുന്നതും വിഡിയോയില്‍ കാണാം. നാട്ടുകാരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

English summary
kstrc in flooded road in calicut viral video

More News from this section

Subscribe by Email