topbanner
Monday December 18th, 2017 - 10:22:am
topbanner
topbanner

ഒരു മീന്‍പൊരിച്ചതിന് 1000 രൂപയോ.?: ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

NewsDesk
ഒരു മീന്‍പൊരിച്ചതിന് 1000 രൂപയോ.?: ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കോട്ടയം: ഒരു മീന്‍പൊരിച്ചതിന് 1000 രൂപ, ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവാവിനാണ് കണ്ണുതള്ളിപോകുന്ന ഈ ബില്ല് കിട്ടിയത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ജീവനക്കാരനായ നിഖില്‍ രാജ് ഫേസ്ബുക്കിലൂടെയാണ് കഴുത്തറപ്പന്‍ ബില്ലുള്‍പ്പടെ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍രാജ്, ഹോട്ടലുടമയ്ക്ക് ഭക്ഷണത്തിന്റെ വില തീരുമാനിക്കാനുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത നിയമത്തേയും ഫേസ്ബുക്കിലൂടെ പഴിക്കുന്നുണ്ട്. എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു. എന്നാല്‍ ഇത്തരം ബില്ലുകള്‍ കണ്ട് ഞെട്ടാന്‍ ശക്തിയില്ലാത്തവരോട് ദയവായി കരിമ്പിന്‍കാലയില്‍ കയറരുതെന്ന ഉപദേശവും ഈ യുവാവ് തന്റെ കുറിപ്പിലൂടെ സൗജന്യമായി നല്‍കുന്നുണ്ട്.

മുന്‍പും കരിമ്പിന്‍കാലയിലേയും നാട്ടകത്തെ മറ്റ് ഹോട്ടലുകളിലേയും കഴുത്തറുപ്പന്‍ ബില്ലുകളെ കുറിച്ച് പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹോട്ടലുകാര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

English summary
nikhil raj facebook post about karimpinkaala toddy shop fish fry rate
topbanner topbanner

More News from this section

Subscribe by Email