topbanner
Saturday December 16th, 2017 - 6:50:am
topbanner
topbanner

നിങ്ങളെന്റെ അച്ഛനെ എന്തിനാണ് കൊന്നത്?; വിസ്മയയുടെ ചോദ്യം തരംഗമാവുന്നു

NewsDesk
നിങ്ങളെന്റെ അച്ഛനെ എന്തിനാണ് കൊന്നത്?; വിസ്മയയുടെ ചോദ്യം തരംഗമാവുന്നു

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകള്‍ വിസ്മയ, നിങ്ങളെന്റെ അച്ഛനെ കൊന്നതെന്തിന്? എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ തരംഗമാവുന്നു.  ഡൽഹി സർവകലാശാല വിദ്യാർഥിനി ഗുർമെഹർ കൗറിനെപ്പോലെ അച്ഛന്റെ മരണത്തിൽ ചോദ്യമുന്നയിച്ചു കണ്ണൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സന്തോഷിന്റെ മകൾ വിസ്മയ. എന്തിനാണ് എന്റെ പിതാവിനെ നിങ്ങൾ കൊന്നത്? – വിസ്മയ ചോദിക്കുന്നു. കൗറിനെ അനുകരിച്ചു നിരവധി ചോദ്യങ്ങളുമായി പ്ലക്കാർഡേന്തി നിൽക്കുന്ന വിഡിയോയിലൂടെയാണു ജനത്തിനുമുന്നിലേക്കു വിസ്മയ കടന്നെത്തുന്നത്.

അക്രമരാഷ്ട്രീയത്തിനെതിരായ പ്രചരണവുമായാണ് സന്തോഷിന്റെ മകളും കടമ്പൂർ എച്ച്‌.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിസ്മയ ഹിന്ദിയിലെഴുതിയ പ്ലക്കാര്‍ഡും പിടിച്ച്‌ നില്‍ക്കുന്ന വീഡിയോയി ലുള്ളത്. എന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പ്രവർത്തിച്ചിരുന്നയാളായിരുന്നു എന്റെ അച്ഛൻ. പക്ഷേ, ആ രാത്രി എന്റെ സ്വപ്നങ്ങൾ പറന്നകന്നുപോയി. ആർഎസ്എസിനെയും ബിജെപിയെയും പിന്തുണച്ചുവെന്ന തെറ്റുമാത്രമാണ് അദ്ദേഹം ചെയ്തത്.

ഇപ്പോൾ ഭാവിയിലാകെ കാണാൻ കഴിയുന്നത് ഇരുട്ടുമാത്രമാണ്. എന്റെ പിതാവിനെ മാത്രമല്ല എന്റെ സ്വപ്നങ്ങളെയും ഭാവിയെയുമാണ് അവർ കൊന്നുകളഞ്ഞത്. അവരെന്തിനാണ് എന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഇന്നും എനിക്കു മനസിലായിട്ടില്ല എന്നും വിസ്മയ പറയുന്നു. പൊലീസ് ഓഫിസറായി ഗ്രാമത്തെ സേവിക്കണമെന്നതാണ് ആഗ്രഹമെന്നും വിസ്മയ വിഡിയോയിൽ പറയുന്നു. ജനുവരിയിലാണ് ആർഎസ്എസ് പ്രവർത്തകൻ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. 


 

Read more topics: kannur, bjp, worker, killed,
English summary
Going viral video VISMAYA, daughter of slain RSS Swayamsevak Santhosh Kumar Kannur
topbanner topbanner

More News from this section

Subscribe by Email