topbanner
Tuesday January 23rd, 2018 - 9:39:am
topbanner

ശ്രീജിത്തിന് പിന്തുണയുമായെത്തിയ രമേശ് ചെന്നിത്തലയെ പൊളിച്ചടുക്കി ശ്രീജിത്തിന്റെ സുഹൃത്ത്: വീഡിയോ വൈറൽ

NewsDesk
ശ്രീജിത്തിന് പിന്തുണയുമായെത്തിയ രമേശ് ചെന്നിത്തലയെ പൊളിച്ചടുക്കി ശ്രീജിത്തിന്റെ സുഹൃത്ത്: വീഡിയോ വൈറൽ

ശ്രീജിത്തിന് പിന്തുണയുമായെത്തിയ രമേശ് ചെന്നിത്തലയെ പൊളിച്ചടുക്കി ശ്രീജിത്തിന്റെ സുഹൃത്ത്. സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വീർപ്പുമുട്ടിച്ച് ശ്രീജിത്തിന്റെ സുഹൃത്ത്.

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ച്. ശ്രീജിത്തിന്റെ സുഹൃത്ത്.

സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700 ല്‍ അധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു’

എന്നാല്‍ ഈ ചോദ്യങ്ങള്‍ ചെന്നിത്തലയെ ചൊടിപ്പിച്ചു. നിങ്ങള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അധികാരം എന്നായി ചെന്നിത്തലയുടെ മറുപടി. ശ്രീജിത്തിന് നീതി കിട്ടണമെന്നും പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ട് എന്നു പറഞ്ഞപ്പോള്‍ ചെന്നിത്തല സമര സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്.

 

English summary
justice for sreejith ramesh chennithala
topbanner topbanner

More News from this section

Subscribe by Email