topbanner
Tuesday November 21st, 2017 - 1:37:pm
topbanner
Breaking News

കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്ത ജപ്പാന്‍ സ്വദേശിക്ക് ട്വിറ്ററില്‍ വിലക്ക്

Anju N C
കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്ത ജപ്പാന്‍ സ്വദേശിക്ക് ട്വിറ്ററില്‍ വിലക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: കൊതുകിനെ കൊന്ന ചിത്രം ട്വീറ്റ് ചെയ്തതിന് ജപ്പാന്‍ സ്വദേശിക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. ടിവി കാണുന്നതിനിടെ തന്നെ കടിച്ച കൊതുകിനെ കൊന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരിന്നു.

പിന്നീടാണ് ട്വിറ്ററില്‍ തനിക്ക് ഒരു സന്ദേശം ലഭിച്ചത്. നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. ഇത് ഇനി നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കില്ലെന്നുമായിരുന്നു ലഭിച്ച സന്ദേശം. പിന്നീട് അദ്ദേഹം മറ്റൊരു അക്കൗണ്ട് തുടങ്ങുകയും, കൊതുകിനെ കൊന്ന ചിത്രം ട്വീറ്റ് ചെയ്തതിനാല്‍ ട്വിറ്റര്‍ തന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റിന് 31,000 റീ ട്വീറ്റുകളാണ് ലഭിച്ചത്.

വ്യക്തികളുടെ വിപരീത നടപടികള്‍ കാരണം സമൂഹമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നത് സാധാരണയാണ്. എന്നാല്‍ കൊതുകിനെ കൊന്നതിന് വിലക്കേര്‍പ്പെടുത്തിയത് ഉപയോക്താക്കളെ അമ്പരിപ്പിച്ചിട്ടുണ്ട്.

English summary
japanese man banned from twitter over killing mosquito
topbanner topbanner

More News from this section

Subscribe by Email