Sunday July 22nd, 2018 - 5:58:pm
topbanner
Breaking News

ഏഴ് വയസുകാരിയുടെ പീഡനകൊലപാതകം: ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തു

Anju NC
ഏഴ് വയസുകാരിയുടെ പീഡനകൊലപാതകം: ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തു

കോഴിക്കോട്: കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എഴുതിയ 'നന്ദി' എന്ന കവിത ഫേസ്ബുക്ക് വാളില്‍ നിന്നും നീക്കം ചെയ്തു.

ഇത്രയും കാലം ജീവിക്കാന്‍ അനുവദിച്ചത് ഓരോ പെണ്‍കുട്ടിയും ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്നു തുടങ്ങുന്ന കവിത അശ്ലീലമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് താന്‍ കവിത റിമൂവ് ചെയ്യാന്‍ കാരണമെന്ന് ജലീഷ ഫേസ്ബുക്കില്‍ കുറിച്ചു.

താനും ഒരമ്മയാകാന്‍ തയ്യാറെടുക്കുകയാണ്. തനിക്ക് ജനിക്കുന്നത് ഒരു പെണ്‍കുഞ്ഞാണെങ്കില്‍ അവളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയാണ് കവിതാരചനയിലേക്ക് നയിച്ചതെന്ന് ജലീഷ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
jalisha usman removes her poem from facebook wall
topbanner

More News from this section

Subscribe by Email