Wednesday March 20th, 2019 - 9:13:pm
topbanner
topbanner

പരാതി പരിഹരിക്കാൻ നേരിട്ടിറങ്ങി; ഇതും കേരളത്തിലെ ഒരു മന്ത്രി...ചിത്രം വൈറലാകുന്നു...

Aswani
പരാതി പരിഹരിക്കാൻ നേരിട്ടിറങ്ങി; ഇതും കേരളത്തിലെ ഒരു മന്ത്രി...ചിത്രം വൈറലാകുന്നു...

ഇടുക്കി: മഴക്കാലം തുടങ്ങിയാൽ പിന്നെ കറന്റ് ഇല്ലാത്തതിന്റെ പരാതിയാണ് എവിടെയും. കെഎസ്ഇബി ക്കും വൈദ്യുതി മന്ത്രിക്കും പരാതിയുടെയും ശാപവാക്കുകളുടെയും കാലം കൂടിയാണ് കാലവർഷം.

മടിയന്മാരായ ചില ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പണി കൊടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനിടെയാണ് വൈദ്യുതി മന്ത്രിയുടെ ഒരു ചിത്രം ഫേസ് ബുക്കില്‍ വൈറൽ ആവുന്നത്. മണിയാശാന്റെ ജനകീയ ഇടപെടലുകൾ എന്ന അടിക്കുറിപ്പിലാണ് ചിത്രം വൈറലാകുന്നത്.

മന്ത്രി തന്നെ നേതൃത്വം നല്‍കി റോഡില്‍ കടപുഴകി വീണൊരു മരം വെട്ടിനീക്കുന്നതാണ് ചിത്രം. ശനിയാഴ്ച ഇടുക്കിയിലെ നെടുങ്കണ്ടതാണ് സംഭവം നടന്നത്. നാട്ടുകാരില്‍ ആരോ മൊബൈലിൽ പകർത്തിയ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Viral News

Read more topics: idukki, minister,m m mani
English summary
minister straightly gone to solve problems; this is also a minister in kerala...photo is viral..
topbanner

More News from this section

Subscribe by Email