Saturday June 23rd, 2018 - 4:01:am
topbanner
Breaking News

5000 കോടിയുടെ റെക്കോര്‍ഡ് ലോട്ടറി തുകയുമായി ആശുപത്രി ജീവനക്കാരി

Anju N C
5000 കോടിയുടെ റെക്കോര്‍ഡ് ലോട്ടറി തുകയുമായി ആശുപത്രി ജീവനക്കാരി

വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വ്യക്തിക്ക് മാത്രമായി ലഭിക്കുന്ന ലോട്ടറി സമ്മാന തുക നേടിയിരിക്കുകയാണ് മാവിസ് വാന്‍സിക് എന്ന ആശുപത്രി ജീവനക്കാരി. 758.7 മില്യണ്‍ ഡോളര്‍ (ഏകദേശം 5000 കോടി രൂപ)ആണ് ഒരൊറ്റ ജാക്ക്‌പോട്ടിലൂടെ 53കാരിയായ മാവിസിനു ലഭിച്ചത്.

കുടുംബാംഗങ്ങളുടെ ജന്മദിന തിയതികള്‍ വരുന്ന ടിക്കറ്റാണ് മാവിസ് തിരഞ്ഞെടുത്തത്. 32 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന മാവിസ് ലോട്ടറി അടിച്ചതിനെ തുടര്‍ന്ന് ജോലി രാജി വെച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്.

ജാക്ക്‌പോട്ട് ലഭിക്കുന്നവര്‍ക്ക് രണ്ട് രീതിയില്‍ പണം പിന്‍വലിക്കാം. ഒന്നുകില്‍ 30 വര്‍ഷം കൊണ്ട് പണം പിന്‍വലിക്കാം അല്ലെങ്കില്‍ നികുതി പിടിച്ചതിനു ശേഷമുള്ള തുക ഒറ്റയടിക്ക് പിന്‍വലിക്കാം. ഇതില്‍ 30 വര്‍ഷത്തെ ഇടവേളയില്‍ പണം പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

English summary
hospital worker claims record lottery jackpot

More News from this section

Subscribe by Email