Tuesday January 22nd, 2019 - 3:53:am
topbanner

സോഷ്യല്‍ മീഡിയ തുണച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചിട്ടും തെരുവിലായ മനുഷ്യന് ഒരു വീട്

suji
 സോഷ്യല്‍ മീഡിയ തുണച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചിട്ടും തെരുവിലായ മനുഷ്യന് ഒരു വീട്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേഷന്‍ നേടിയിട്ടും രാജാ സിംഗ് ഫുല്‍ 76ാം വയസ്സില്‍ തെരുവിലാണ് കിടന്നത്. എന്നാല്‍ ഇതെല്ലാം മാറിമറിയാനും തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂര ഉണ്ടാകാനും ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റാണ് വഴിയൊരുക്കിയത്.

അവിനാശ് സിംഗാണ് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ തെരുവില്‍ കിടക്കുന്ന ഫുല്ലിന്റെ ഈ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ദശകങ്ങളായി ഒരു നാടോടിയെ പോലെ ഈ 76കാരന്‍ തെരുവിലാണ് കഴിഞ്ഞുവന്നത്. സ്വന്തമായി വീടില്ലെങ്കിലും തെണ്ടാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ഫുല്ലിനെ തെരുവില്‍ കിടത്തിയത്.

അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കിയാണ് ഫുല്‍ ജീവന്‍ നയിക്കുന്നത്. ചിലപ്പോള്‍ പ്രതിഫലം വാങ്ങാതെയും ഇത് ചെയ്യേണ്ടി വരും. ധനസഹായം നല്‍കാമെന്ന് അവിനാശ് പറഞ്ഞെങ്കില്‍ ഫുല്‍ ഇത് സ്വീകരിച്ചില്ല. പ്രായമായപ്പോള്‍ ആണ്‍മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഇദ്ദേഹം തെരുവിലായത്.

അധ്വാനിച്ച് പഠിപ്പിച്ച മക്കള്‍ യുകെയിലും, യുഎസിലും ആഢംബര ജീവിതം നയിക്കുമ്പോഴാണ് അവരുടെ പിതാവ് പെരുവഴിയില്‍ കിടക്കുന്നത്. എന്തായാലും അവിനാശിന്റെ പോസ്റ്റ് വൈറലായി. പലയിടത്ത് നിന്നും സഹായ വാഗ്ദാനങ്ങള്‍ തേടിയെത്തിയ രാജാ സിംഗ് ഫുല്ലിന് ഗുരു നാനാക് സുഖ്ശാല ഓള്‍ഡ് ഏജ് ഹോമിലാണ് താമസസൗകര്യം നല്‍കിയിരിക്കുന്നത്.

 

English summary
homeless oxford graduate gets a home in delhi
topbanner

More News from this section

Subscribe by Email