Tuesday February 19th, 2019 - 4:43:pm
topbanner

സിക്‌സ് പാക്ക് കാണിക്കാന്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; ഹര്‍ദിക് പാണ്ഡ്യക്ക് ട്രോള്‍ മഴ

suji
സിക്‌സ് പാക്ക് കാണിക്കാന്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; ഹര്‍ദിക് പാണ്ഡ്യക്ക് ട്രോള്‍ മഴ

തന്റെ സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ ഇങ്ങനൊരു ട്രോള്‍ മഴ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. എന്നാല്‍ ഷര്‍ട്ട് ഊരി തോളത്തിട്ട് നില്‍ക്കുന്ന ആ ചിത്രം ട്വിറ്ററില്‍ എത്തിയതോടെ ട്രോളന്‍മാര്‍ പണി ആരംഭിക്കുകയായിരുന്നു. പാടുപെട്ട് ഉണ്ടാക്കിയ ശരീരത്തിന്റെ ഭംഗിയൊന്നും ഇവര്‍ പരിഗണിച്ചതേയില്ല. ഏഷ്യാ കപ്പിനിടെ ഏറ്റ പരുക്ക് മൂലം ഇന്ത്യന്‍ ടീമിന് പുറത്താണ് പാണ്ഡ്യ.

ഇംഗ്ലണ്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നതിലും ഹര്‍ദിക് പാണ്ഡ്യ പരാജയപ്പെട്ടിരുന്നു. ബാറ്റും, ബൗളും കൊണ്ട് ടീമിന് നേട്ടം സമ്മാനിക്കാന്‍ താരത്തിന് സാധിച്ചില്ല. പരുക്കില്‍ നിന്നും മുക്തനായ താരം ഇപ്പോള്‍ നെറ്റ്‌സില്‍ കഠിനമായ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമം താരം തുടങ്ങിക്കഴിഞ്ഞു.

തന്റെ തിരിച്ചുവരവിന് സമയമായെന്ന് ഓര്‍മ്മിപ്പിക്കുന്ന മട്ടിലാണ് ട്വിറ്ററില്‍ കഠിനാധ്വാനവും, മുന്നേറ്റവുമെന്ന തലക്കെട്ടോടെ സിക്‌സ് പാക്ക് ചിത്രം പങ്കുവെച്ചത്. അലക്കാന്‍ പോയി വരുന്നതാണോയെന്നത് മുതല്‍ കാര്‍ കഴുകല്‍ തുടങ്ങി വിവിധ ജോലികളുമായി ചേര്‍ത്താണ് ട്രോളുകളുടെ വരവ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിച്ച ഘട്ടത്തിലാണ് ഹര്‍ദിക് പാണ്ഡ്യ ട്രോളുകള്‍ക്ക് ഇരയാകുന്നത്.

 

 

Viral News

Read more topics: hardik,trolled ,shirtless picture
English summary
hardik gets brutally trolled for posting shirtless picture
topbanner

More News from this section

Subscribe by Email