topbanner
Monday February 19th, 2018 - 11:38:pm
topbanner
Breaking News

ഗുജറാത്ത് തിരഞ്ഞെടുപ്പ്: വൈറലായി മോദിയുടെ 'ആളില്ല പ്രസംഗം'

Anju NC
ഗുജറാത്ത് തിരഞ്ഞെടുപ്പ്: വൈറലായി മോദിയുടെ 'ആളില്ല പ്രസംഗം'

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആളില്ല പ്രസംഗം' വൈറലാകുന്നു. ബറൂച്ചിലെ റാലിയിലാണു ആളൊഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നു കൊണ്ട് മോദി പ്രസംഗിച്ചത്. പതിവില്‍ നിന്നും വിപരീദമായി പ്രതീക്ഷിച്ചയത്ര ആളുകളൊന്നും തന്നെ റാലിയില്‍ ഉണ്ടായിരുന്നില്ല.

റാലി റിപ്പോര്‍ട്ട് ചെയ്യാനായെത്തിയ എ.ബി.പി ചാനല്‍ പ്രവര്‍ത്തകന്‍ എടുത്ത തത്സമയ വീഡിയോ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടറുടെ വിവരണത്തിനൊപ്പം മോദിയുടെ പ്രസംഗവും വീഡിയോയില്‍ വ്യക്തമാണ്.

സെല്‍ഫി വീഡിയോയില്‍ നൂറുകണക്കിനു ആളില്ലാ കസേരകളും കാണാം. തന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബറൂച്ച് ജില്ലയിലെ ജംബുസറില്‍ എത്തിയതായിരുന്നു മോദി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം ഒമ്പതിനു നടക്കാനിരിക്കെ വീഡിയോ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായി.

ഗുജറാത്ത് ഭരിച്ച മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുക എന്നും റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്.

 

English summary
gujrat election: modis rally video viral
topbanner

More News from this section

Subscribe by Email