Wednesday March 20th, 2019 - 1:22:pm
topbanner
topbanner

പൊരി വെയിലത്ത് ക്യൂനില്‍ക്കുന്നവരെ മാറ്റി മന്ത്രിയ്ക്ക് പ്രത്യേക ദര്‍ശനമൊരുക്കുന്നതിനെ തടഞ്ഞ പെണ്‍കുട്ടി താരമായി

suji
പൊരി വെയിലത്ത് ക്യൂനില്‍ക്കുന്നവരെ മാറ്റി മന്ത്രിയ്ക്ക് പ്രത്യേക ദര്‍ശനമൊരുക്കുന്നതിനെ തടഞ്ഞ പെണ്‍കുട്ടി താരമായി

മന്ത്രിയ്ക്ക് മര്യാദ പറഞ്ഞു നല്‍കിയ പെണ്‍കുട്ടി താരമായിരിക്കുന്നു. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി എം.ബി.പട്ടീല്‍ വരി നില്‍ക്കാതെ ക്ഷേത്രത്തിലേയ്ക്കുള്ള കടക്കുന്നതാണ് പെണ്‍കുട്ടി തടഞ്ഞത്. കര്‍ണാടകയിലെ അമരഗണധീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി തൊഴാനായി കാത്തുനിന്നവരുടെ ഇടയിലേക്കാണ് മന്ത്രി കടന്നുവന്നത്. പൊള്ളുന്ന ചൂടില്‍ ദര്‍ശനത്തിനായി കാത്തുനിന്ന 770 ഓളം ആളുകളെ മറികടന്ന് ദര്‍ശനത്തിന് മന്ത്രി മുതിരുമ്പോഴായിരുന്നു പെണ്‍കുട്ടി തടഞ്ഞത്.

പൂജകളും വഴിപാടികളും നടത്താനായി ക്ഷേത്രഭാരവാഹികള്‍ മന്ത്രിയ്ക്ക് വഴിയൊരുക്കിയതാണ് പ്രശ്‌നത്തിന് തുടക്കം. ഞങ്ങള്‍ ഇത്രയും ആളുകള്‍ ഇവിടെ കാത്തുനില്‍ക്കുകയാണ്, നിങ്ങള്‍ മന്ത്രിയായിരിക്കാം പക്ഷെ ഇത്രയും ആളുകളെപ്പോലെ വരി നിന്നേ ദര്‍ശനം നടത്താവൂ. പ്രത്യേക പരിഗണന എടുക്കുന്നത് ശരിയല്ലെന്ന് പെണ്‍കുട്ടി വാദിച്ചു.

പെണ്‍കുട്ടിയെ ഏറെ ശ്രമപ്പെട്ടാണ് മന്ത്രി തിരക്കിനെക്കുറിച്ച് പറഞ്ഞുബോധ്യപ്പെടുത്തിയത്. ചില സുപ്രധാന മീറ്റിങ്ങുകളുണ്ടെന്നും അതിനുശേഷം ഔദ്യോഗികആവശ്യങ്ങള്‍ക്കായി ഹുബാലി വിമാനത്താവളത്തില്‍ നിന്നും വിമാനയാത്രയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തി വന്ന പെണ്‍കുട്ടി അദ്ദേഹത്തെ കടത്തിവിടാന്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച മന്ത്രി അവളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് യാത്രയായത്.

 

Viral News

Read more topics: girl , blocked, minister
English summary
girl who block minister viral in social media
topbanner

More News from this section

Subscribe by Email