topbanner
Saturday November 25th, 2017 - 4:34:pm
topbanner
Breaking News

ട്വിറ്ററില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തു; നടന്‍ റിഷി കപൂറിനെതിരെ കേസ്

Anju N C
ട്വിറ്ററില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തു; നടന്‍ റിഷി കപൂറിനെതിരെ കേസ്

മുംബൈ: ട്വിറ്ററില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിന് നടന്‍ റിഷി കപൂറിനെതിരെ കേസ്. ജയ് ഹോ എന്ന എന്‍ജിഒ ഫൗണ്ടേഷന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ നില്‍ക്കുന്ന യുവതിക്കു പുറകില്‍ നില്‍ക്കുന്ന ആണ്‍കുട്ടി അവരുടെ പുറകില്‍ തട്ടുകയും ഇതറിയാതെ അവിടെ ക്യൂവില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ തെറ്റിദ്ധാരണ മൂലം യുവതി അടിക്കുന്നതുമായിരുന്നു വീഡിയോ.

സംഭവത്തില്‍ റിഷി കപൂറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും ഫൗണ്ടേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 26 ലക്ഷം പേരാണ് റിഷി കപൂറിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. 62 പേര്‍ വീഡിയോയ്ക്ക് റീട്വീറ്റ് ചെയ്തപ്പോള്‍ 376ഓളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പരാതിയെ തുടര്‍ന്ന് റിഷി കപൂര്‍ വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

English summary
fir registered against rishi kapoor for posting indecent video on twitter
topbanner topbanner

More News from this section

Subscribe by Email