topbanner
Sunday July 23rd, 2017 - 10:07:am
topbanner

തന്റെ കുറുമ്പുകൾ പകർത്തി താരമാക്കിയ ക്യാമറാമാൻ കൃതേഷിനടുത്ത് ശിവന്യ എത്തി

suvitha
തന്റെ കുറുമ്പുകൾ പകർത്തി താരമാക്കിയ ക്യാമറാമാൻ കൃതേഷിനടുത്ത് ശിവന്യ എത്തി

തലശ്ശേരിക്കാരിയായ ശിവന്യയുടെ കുറുമ്പുകൾ കാണാത്ത മലയാളികൾ വിരളം എന്ന് തന്നെ പറയാം. ഫേസ്ബുക്കിൽ തന്റെ കുഞ്ഞു കുറുമ്പുകൾ കണ്ട എല്ലാവരും ഒരുപോലെ ചോദിച്ചു ഈ കുസ‍തിക്കുടുക്ക ഏതാണെന്ന്. എന്നാൽ ആർക്കും ഉത്തരമറിയില്ല. എന്നാൽ ആ കുറുമ്പിയെ ഒടുവിൽ കണ്ട് പിടിക്കുക തന്നെ ചെയ്തു.

37 സെക്കന്റ്  ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഇൗ വീഡിയോ പകർത്തിയ ക്യാമറാമാനെ കാണാൻ ശിവന്യ കോഴിക്കോട് സ്റ്റുഡിയോ വരെയെത്തി. കൃതേഷ് വേങ്ങരിയാണ് കുട്ടി പോലും അറിയാതെ കുട്ടിയുടെ ഭാവങ്ങൾ ക്യാമറക്കുള്ളിൽ പകർത്തി എടുത്തത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ബി.ജെ.പിയുടെ ദേശീയ സമ്മേളനത്തിന്‍റെ പതാക ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുവാനായിരുന്നു അച്ഛനും അമ്മക്കുമൊപ്പം കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു ശിവന്യ കൃതേഷ് ക്യാമറയിൽ പതിഞ്ഞത്. പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയായിരുന്നു.

 “ചതിച്ചതാ… എന്നെ ക്യാമറാമാന്‍ ചതിച്ചതാ” എന്ന രസകരമായ അടിക്കുറിപ്പോടെ ട്രോളമ്മാര്‍ ശിവന്യയെ ഏറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ ​ഗംഭീരമായി. വീഡിയോ പകര്‍ത്തിയ കൃതേഷ് വേങ്ങേരിക്കും അറിയില്ലായിരുന്നു ആരാണ് ഈ കൊച്ചു സുന്ദരി എന്ന്.

പിന്നീടാണ് തലശ്ശേരി തലായി, മാക്കൂട്ടം സ്വദേശികളായ വിജേഷ്-ഷീജ ദമ്പതികളുടെ മകളായ ശിവന്യയാണ് ഈ കുറുമ്പിയെന്ന് അറിഞ്ഞത്. തലശ്ശേരി അമൃത സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ് ശിവന്യ. അങ്ങനെ ക്യാമറാമാൻ കൃതേഷിനൊപ്പം ശിവന്യക്കുട്ടി ഒരു പാട്ടും കൂടെ പാടിയപ്പോൾ സം​ഗതി ഉഷാറായി.

Read more topics: sivanya, facebook viral, cameraman
English summary
met sivanya and cameraman
topbanner topbanner

More News from this section

Subscribe by Email