Saturday February 23rd, 2019 - 11:11:am
topbanner

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

rajani
ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

ഫേസ്ബുക്കിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലമെസേജമായി എത്തുന്ന ഞരമ്പ് രോഗികളെ എങ്ങനെ നേരിടമെന്ന് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. പലരും ഇത്തരം അശ്ലീല മെസേജുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ് . എന്നാല്‍ ഇത്തരത്തില്‍ ഇന്‍ബോക്‌സില്‍ വന്ന് അശ്ലീല മെസേജിനോട് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ കാനഡയിലേക്ക് കുടിയേറി അവിടെ ജീവിക്കുകയും ചെയ്യുന്ന സുനിതാ ദേവദാസ്.

ഫേസ്ബുക്കില്‍ വന്ന അലര്‍ട്ടിന്റെ ശബ്ദം കേട്ട് കാനഡയിലെ ജോലിത്തിരക്കിനിടെ ഫോണ്‍ എടുത്തു നോക്കിയതായിരുന്നു അവര്‍. പരിചയമില്ലാത്ത ആരുടെയോ മെസേജാണ്. സ്‌ക്രീനില്‍ ഒരു ചോദ്യമാണ് തെളിഞ്ഞത്.ചക്കരേ, സെക്‌സിനെക്കുറിച്ച് അറിയാവുന്നതൊക്കെ എനിക്കു പറഞ്ഞു തരൂ...!!!

വല്ലാതായിപ്പോയി. പിന്നെ ഓര്‍ത്തു ആര്‍ക്കോ അബദ്ധം പറ്റിയതായിരിക്കും. പക്ഷേ, വഴി തെറ്റി എത്തിയൊരു മെസേജായിരുന്നില്ല അത്. പിന്നീട് തുടര്‍ച്ചയായി മെസേജുകള്‍ പ്രവഹിച്ചു. എല്ലാത്തിലും നിറഞ്ഞു നിന്നത് അശ്ലീലം. എല്ലാവര്‍ക്കും ഇത്തരത്തില്‍ പരസ്യ പ്രതികരണത്തിന് കഴിഞ്ഞേക്കില്ല. അവര്‍ക്ക് നിയമമാകും ഏക ആശ്രയം.

സൈബര്‍ ഞരമ്പുരോഗികളെ എങ്ങനെ നേരിടാം
അശ്ലീല സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട്, അയച്ച ആളുടെ പ്രൊഫൈല്‍ യുആര്‍എല്‍ (ഫേസ്ബുക്ക് ലിങ്ക്) എന്നിവ എടുക്കണം. പെണ്‍കുട്ടി സ്വന്തം

കൈപ്പടയില്‍ എഴുതിയ ഒരു പരാതി ഇവയ്‌ക്കൊപ്പം അതാത് ജില്ലയുടെ പോലീസ് സൂപ്രണ്ടിനോ ജില്ലാ പോലീസ് കമ്മീഷണര്‍ക്കോ നല്‍കണം. ഇതോടൊപ്പം ഫേസ്ബുക്കിലും റിപ്പോര്‍ട്ട് ചെയ്യണം. സൈബര്‍ സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അതാത് ജില്ലകളിലെ ഇ മെയില്‍ ഐഡിയിലേക്ക് വിവരങ്ങളടങ്ങുന്ന സന്ദേശവും അയയ്ക്കണം.

66എ ഐടി ആക്ട് നീക്കം ചെയ്തതോടയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയത്. ഐടി ആക്ട് പ്രകാരം മൂന്നു വര്‍ഷം തടവും പിഴയും വരെ ലഭിച്ചേക്കാവുന്നതാണ് ഈ സൈബര്‍ കുറ്റകൃത്യങ്ങള്‍.കേന്ദ്ര ഐടി ആക്ടിലെ 66 (എ) വകുപ്പും കേരള പോലീസ് ആക്റ്റ് 118 (ഡി)യും ഒരേ തരത്തിലുളളതായിരുന്നു. മുന്‍പ് ഇത്തരം കേസുകള്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചിരുന്നതും ഇതിനാലാണ്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഈ നിയമത്തിന് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്വഭാവമാണെന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി 66 (എ), 118 (ഡി) വകുപ്പുകള്‍ എടുത്തു മാറ്റിയത്.

66 (എ) വകുപ്പ് പ്രകാരം മൂന്നുവര്‍ഷം വരെ തടവും പതിനായിരെ രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു.ഒരു വ്യക്തിക്കെതിരെ മറ്റൊരു വ്യക്തി അപകീര്‍ത്തികരമായിട്ടുള്ള കാര്യങ്ങള്‍ പറയുന്നതോ, ടെലിഫോണ്‍ കോളിലോ, മെയിലിലോ സന്ദേശം അയക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപപിഴയോ, രണ്ടും ഒരുമിച്ചോ ശിക്ഷ നല്‍കുന്നതുമാണ് കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 118 (ഡി).

66 എ നീക്കം ചെയ്തതിനാല്‍ ഐപിസി വകുപ്പിന് കീഴില്‍ വരുത്തി ക്രിമിനല്‍ കേസിന് പരമാവധി ശിക്ഷ നല്‍കാവുന്നതാണ്. ഐപി ആക്ട് 67 പ്രകാരമോ 509 ചുമത്തിയോ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കാവുന്നതാണ്. പെണ്‍കുട്ടിയുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും കേസ് എടുക്കുക. അതുകൊണ്ടു തന്നെ പരാതി നല്‍കാന്‍ മുന്നിട്ടിറങ്ങിയാല്‍ കുറ്റവാളി കുടുങ്ങുകതന്നെ ചെയ്യും.

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ശല്യം ചെയ്യാന്‍ വരുന്നവരെ ആദ്യം രണ്ടു പെടയ്ക്കണമെന്ന് ഋഷിരാജ് സിങ്

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

 

Viral News

Read more topics: facebook, msg, sunitha devadas
English summary
facebook msg sunitha devadas
topbanner

More News from this section

Subscribe by Email