topbanner
Wednesday June 28th, 2017 - 2:22:pm
topbanner

ഫേസ്ബുക്ക് ചിത്രത്തിന് അശ്ലീല കമന്റിട്ട ഞരമ്പ് രോഗിക്ക് മറുപടിയുമായി രശ്മി ആർ നായർ

suvitha
ഫേസ്ബുക്ക് ചിത്രത്തിന് അശ്ലീല കമന്റിട്ട ഞരമ്പ് രോഗിക്ക് മറുപടിയുമായി രശ്മി ആർ നായർ

തിരുവനന്തപുരം: രശ്മി ആര്‍ നായരുടെ ഫേസ്ബുക് പ്രൊഫൈല്‍ ചിത്രത്തിന് അശ്ലീല കമന്റുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന് കടുത്ത ഭാഷയിൽ മറുപടി കൊടുത്തു. അശ്ലീല കമന്റും അതിനുള്ള മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇതോടെ കുമ്മനത്തിന്റെ ചിത്രം ചേര്‍ത്ത സംഘിയുടെ പ്രൊഫൈല്‍ ചിത്രത്തിന് നേരെയും വിമര്‍ശനം ഉയര്‍ന്നു വന്നു. സെറ്റ് സാരിയുടുത്ത പുതിയ ചിത്രം തിങ്കളാഴ്ച വൈകിട്ടാണ് രശ്മി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയത്. എന്നാൽ ചിത്രത്തിന് താഴെ അശ്ലീല ചുവയോട് കൂടിയ ഭാഷയിൽ സംഘപരിവാര്‍ പ്രവര്‍ത്തകനായ ദിജു എംഡി തമ്പി കമന്റ് ചെയ്യുകയായിരുന്നു.

800 രൂപ കൈയ്യിലുണ്ട് എന്നായിരുന്നു ദിജു കമന്റ് ചെയ്തത്. എന്നാൽ കമന്റിന് ചുട്ട മറുപടിയുമായി രശ്‍മി രം​ഗത്തെത്തുകയും ചെയ്തു. നിന്റെ അമ്മയ്ക്ക് കൊടുത്താല്‍ മതിയെന്നും എന്നിട്ട് ചേച്ചി തന്നതാണെന്ന് പറഞ്ഞാല്‍ മതി എന്നുമായിരുന്നു രശ്മിയുടെ മറുപടി.

രശ്മിയുടെ മറുപടിക്ക് താഴെ കമന്റുമായി മറ്റുള്ളവരും എത്തി. ഇത്തരം ഞരമ്പ് രോഗികള്‍ക്കുള്ള മറുപടി ഇതുതന്നെയാണ് എന്നാണ് കമന്റുകളിലൂടെ എല്ലാവരും അഭിപ്രായം.

Read more topics: facebook, comment, rashmi r nair
English summary
Rashmi R Nair replied to bad comment on Facebook
topbanner topbanner

More News from this section

Subscribe by Email