Tuesday November 13th, 2018 - 10:43:am
topbanner

ഇംഗ്ലീഷ് അറിവ് അമ്പത്തിയേഴുകാരന് നേടികൊടുത്തത് എന്താണെന്ന് അറിയാമോ ?

NewsDesk
ഇംഗ്ലീഷ് അറിവ് അമ്പത്തിയേഴുകാരന് നേടികൊടുത്തത് എന്താണെന്ന് അറിയാമോ ?

മനുഷ്യനിലെ ഇരുട്ടി നീക്കി വെളിച്ചം പകരുകയാണ് അറിവ് ചെയ്യുന്നത്. ഈ അറിവ് നല്‍കിയ സൗഭാഗ്യത്തില്‍ സന്തോഷിക്കുകയാണ് പാക്കിസ്ഥാനിലെ ലാഹോറിലെ നിര്‍ധനനായ 57 കാരനായ ഒരു വൃദ്ധന്‍. ദാരിദ്രത്തിലും അദ്ദേഹത്തിന് ഏകമൂല ധനമായി ഉണ്ടായിരുന്നത് ഇംഗ്ലീഷ് പരിജ്ഞാനം മാത്രമായിരുന്നു. തലചായ്ക്കാന്‍ ഒരിടമില്ലാതെ കടത്തിണ്ണകളിലാണ് ജീവിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹത്തെക്കുറിച്ച് ലോകമറിയുന്നത്.

കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് നല്ല ഭംഗിയായ ഇംഗ്ലീഷില്‍ വൃദ്ധന്‍ വിശദീകരിക്കുന്നു.ആരെങ്കിലും ഒരു ജോലി തന്ന് സഹായിക്കാന്‍ അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഓഫീസില്‍ ഏതുതരത്തിലുള്ള ജോലി ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം പറയുന്നു. ഒരു അപകടത്തില്‍ തന്റെ ഭാര്യയും മക്കളും നഷ്ടപ്പെട്ടുവെന്നും തന്റെ സമ്പാദ്യമെല്ലാം സഹോദരന്മാര്‍ കൈവശമാക്കിയെന്നും അദ്ദേഹം പറയുന്നു.

ഒരു ജോലി നേടി ഏറെ അലഞ്ഞെന്നും വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഭിക്ഷാടനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ മതിപ്പു തോന്നിയ ആംടെക് സിസ്റ്റംസ് എന്ന കമ്പനി അദ്ദേഹത്തിനു ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.

English summary
english language old man earned tec job
topbanner

More News from this section

Subscribe by Email