Wednesday November 21st, 2018 - 3:17:am
topbanner

ഇതാണല്ലേ പരിപാടി; പുകവലിയ്ക്കുന്ന ആനയെ കണ്ടോ ?

suji
ഇതാണല്ലേ പരിപാടി; പുകവലിയ്ക്കുന്ന ആനയെ കണ്ടോ ?

വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേറ്ററി സൊസൈറ്റി ചിത്രീകരിച്ച വീഡിയോ കണ്ട് ആളുകള്‍ തലയില്‍ ചൊറിയുകയാണ്. ചില ശാസ്ത്രജ്ഞര്‍ക്ക് പോലും സംശയം, സംഗതി ഒറിജിനല്‍ തന്നെയോ? കര്‍ണ്ണാടകത്തിലെ നഗരഹോള്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാറാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കാട്ടില്‍ താഴെ കിടക്കുന്ന എന്തോ വസ്തു തുമ്പിക്കൈ കൊണ്ടെടുത്ത് വായില്‍ വെച്ച ശേഷം പുറത്തേക്ക് പുക വിടുന്നതാണ് വീഡിയോ.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആന പുകവലിക്കുകയാണോ? മനുഷ്യന്റെ സ്വാഭാവികമായ ആ സംശയത്തിന് എലിഫന്റ് ബയോളജിസ്റ്റായ ഡോ. വരുണ്‍ ഗോസ്വാമി നല്‍കുന്ന മറുപടി ഇങ്ങനെ. ആന പുകവലിയ്ക്കുന്നതല്ല, അത് കരിക്കട്ട കഴിക്കാന്‍ ശ്രമിക്കുന്നതാണ്. ഇതിലെ ചാരം ഊതിക്കളയുമ്പോഴാണ് പുകവലിയായി തോന്നുന്നത്.

മൃഗങ്ങളില്‍ കരിയ്ക്ക് മരുന്ന് സേവ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നത് കൊണ്ടാണ് കാട്ടുതീയിലും, ഇടിമിന്നലിലും രൂപപ്പെടുത്ത കരിക്കട്ട ആന ഔഷധമാക്കുന്നത്.

 

 

Read more topics: elephant, smoking
English summary
elephant from India caught smoking in the woods
topbanner

More News from this section

Subscribe by Email