Monday September 24th, 2018 - 3:21:pm
topbanner

കടലിനടിയിലും ചേരിപ്പോര്; ജീവന്‍ നഷ്ടമായത് 21 ഡോള്‍ഫിനുകള്‍ക്ക്

Jikku Joseph
കടലിനടിയിലും ചേരിപ്പോര്; ജീവന്‍ നഷ്ടമായത് 21 ഡോള്‍ഫിനുകള്‍ക്ക്

മെക്സിക്കന്‍ തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി തീരത്തടഞ്ഞു. ദക്ഷിണ മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണിയ ഉപദ്വീപിലാണ് സംഭവം. ഒരു ഡോള്‍ഫിന്‍ വര്‍ഗത്തിനെതിരെ മറ്റൊരു ഡോള്‍ഫിന്‍ വര്‍ഗം നടത്തിയ ആക്രമണമാണ് ചത്തൊടുങ്ങാനുള്ള കാരണമെന്ന് സമുദ്ര ഗവേഷകര്‍ അറിയിച്ചു. 54 ഓളം ഡോള്‍ഫിനുകള്‍ കരയിലേക്കെത്തി. അതില്‍ 33 എണ്ണത്തിന് ജീവനുണ്ടായിരുന്നു. അവയെ തിരികെ കടലിലേക്ക് അയച്ചു. 21 ഓളം ഡോള്‍ഫിനുകളാണ് ചത്തൊടുങ്ങിയത്. ചത്ത ഡോള്‍ഫിനുകളുടെ ജഡത്തില്‍ കടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

ഇവയെ തിരികെ കടലിലേയ്ക്കയ്ക്കാനുള്ള പരിസ്ഥിതി സ്‌നേഹികളുടെ ശ്രമം ഫലവത്തായില്ല. ഓരോ തവണ കടലിലേയ്ക്ക് അയക്കുമ്പോഴും ഇവ തിരികെ തീരത്തേയ്ക്ക് എത്തുകയായിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോളാണ്  തീരത്തിന് സമീപം തന്നെ നീന്തുന്ന കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളെ കണ്ടത്. തീരത്തടിഞ്ഞ ഡോള്‍ഫിനുകളെ പരിശോധിച്ചപ്പോള്‍ ഇവയുടെ ശരീരത്ത് സമാന സ്വഭാവമുള്ള മുറിവുകള്‍ കണ്ടെത്തുക കൂടി കണ്ടതോടെയാണ് കടലിനടിയിലെ ചേരിപ്പോര് പുറത്തായത്.

Read more topics: dolphins, mexico, island, viral
English summary
dolphins in mexico island
topbanner

More News from this section

Subscribe by Email