Wednesday April 24th, 2019 - 1:40:am
topbanner
topbanner

വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്, ഇപ്പോള്‍ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു'; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവ്

BI
 വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്, ഇപ്പോള്‍ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു'; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവ്

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്. വെള്ളിത്തിരയിലെ സുരേഷ് ഗോപി എന്ന നായകനെ കണ്ട് കൈയടിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ താങ്കളുടെ ജീവിതത്തില്‍ കാണുന്നതൊക്കെ കോമഡി പടമായി ആസ്വദിക്കുന്നുവെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുദേവ് പറഞ്ഞു. ഇടയ്ക്ക് സുരേഷ് ഗോപി താന്‍ അഭിനയിച്ച സിനിമകള്‍ കാണണമെന്നും സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കുമെന്നും സുദേവ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

നടന്‍ സുരേഷ് ഗോപി വായിച്ചറിയുവാന്‍. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം, ഏകലവ്യന്‍... മാഫിയ... കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്... ആ ഒരു പ്രായത്തില്‍... ആ സിനിമകള്‍.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും... അതിനു കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെയും... മന്ത്രിമാര്‍ക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....

ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തില്‍.. അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കള്‍ അഭിനയിച്ച... സിനിമകള്‍... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തില്‍... ഇപ്പോള്‍ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.

 

Read more topics: suresh gopi, director sudev
English summary
director sudev criticize suresh gopi
topbanner

More News from this section

Subscribe by Email