topbanner
Thursday November 23rd, 2017 - 7:05:am
topbanner
Breaking News

കേരള പോലീസിനെ പുകഴ്ത്തിയുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

NewsDesk
കേരള പോലീസിനെ പുകഴ്ത്തിയുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കേരള പോലീസിനെ പുകയ്ത്തിയുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നടിയെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് ഇപ്പോൾ ദിലീപ്. എന്നാൽ ഈ അവസരത്തില്‍ താരത്തിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ചാലക്കുടി ഡി സിനിമാസില്‍ ഉണ്ടായ കവര്‍ച്ചയില്‍ കേരള പോലീസ് പ്രതിയെ പിടികൂടിയതിനെ തുടര്‍ന്നാണ് ദിലീപ് ഈ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ വര്‍ഷം നംവബര്‍ 16 നായിരുന്നു സംഭവം. കേരള പോലീസിന് അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ദിലീപ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളാപോലീസിന്‌ ഒരു വലിയസല്യൂട്ട്‌. ഓഗസ്റ്റ്‌ 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പോലീസ്‌ ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്‌.കഴിഞ്ഞ രണ്ടരമാസം കൊണ്ട്‌ ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ്‌ കീഴ്പ്പെടുത്ത അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥർ കാഴ്ചവച്ചത്‌,കേരളാപോലീസിനു മുന്നിൽ അസാധ്യമായ്‌ ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കൽക്കൂടി കേരളാ പോലീസിന്‌ ഒരു ബിഗ്‌ സല്യൂട്ട്‌. ഒപ്പം ഈ കേസ്‌ സുത്യർഹമാം വിധം അന്വ്വേഷണം പൂർത്തിയാക്കിയ, അതിനു നേതൃത്ത്വം നൽകിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ്‌ C I കൃഷ്ണൻM.K S Iജയേഷ്‌ ബാലൻ ad S Iലോനപ്പൻK.D, ASI murali, senior CPO സതീശൻ മനോജ്‌, CPO അജിത്‌,സിജൊ തുടങ്ങിയവർക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

Read more topics: actress, attack, dileep,
English summary
dileep appreciate kerala police facebook post
topbanner topbanner

More News from this section

Subscribe by Email