Sunday July 22nd, 2018 - 12:24:pm
topbanner
Breaking News

അടി മോനെ വിസില്; ധോണിയുടെ ഡാന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തീം സോംഗ്

suji
 അടി മോനെ വിസില്; ധോണിയുടെ ഡാന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തീം സോംഗ്

രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഐപിഎല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ തിരികെ പിടിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ്. ഇതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്ന ടീം മാനേജ്‌മെന്റ് ഒടുവില്‍ പുറത്തുവിട്ട തീം സോംഗാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കൂള്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ കൊണ്ട് വരെ ഡാന്‍സ് ചെയ്യിച്ച് കളഞ്ഞു ചെന്നൈ ടീം. ഒപ്പം തമിഴ് ഡയലോഗും. വാതുവെപ്പ് വിവാദത്തില്‍ കുടുങ്ങിയാണ് ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനലുകള്‍ കളിച്ച സൂപ്പര്‍ടീം നാണക്കേടില്‍ മുങ്ങിയത്. ഈ മാനക്കേട് കഴുക്കിക്കളയാന്‍ മികച്ച പ്രകടനം ഗ്രൗണ്ടില്‍ കാഴ്ചവെയ്ക്കുകയാണ് ധോണിയുടെയും സംഘത്തിന്റെയും ഒരുക്കം.

മാസ് എന്‍ട്രിയാക്കാന്‍ ശ്രമിക്കുമ്പോഴാണ് പഴയ വിസിലടിയാണ് നല്ലതെന്ന് ധോണി ഓര്‍മ്മിപ്പിക്കുന്നത്. ചെന്നൈയ്ക്കും, തല ധോണിക്കും വിസിലടിക്കെന്നാണ് ടീമിന്റെ തീം സോംഗ്.

 

 

Read more topics: dhoni theme song ,dance viral
English summary
dhoni theme song dance viral
topbanner

More News from this section

Subscribe by Email