Tuesday October 23rd, 2018 - 5:25:pm
topbanner
Breaking News

സിവയുടെ സ്‌കൂളിലെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് ധോണി

suji
 സിവയുടെ സ്‌കൂളിലെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് ധോണി

ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവാക്കുന്ന തിരക്കിലാണ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ആവശ്യത്തിന് വിശ്രമം ലഭിക്കാനായി സയെദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ശേഷമാണ് ധോണി മകളുടെ സ്‌കൂളിലെത്തിയത്.

മകള്‍ സിവയുടെ സ്‌കൂളിലെ വാര്‍ഷിക ആഘോഷത്തിനാണ് ധോണി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരമാണ് കുഞ്ഞ് സിവ. മലയാളത്തില്‍ പാട്ടുപാടി ഞെട്ടിച്ച സിവ സ്‌കൂളിലെ ആദ്യത്തെ വാര്‍ഷിക ആഘോഷത്തിന് ധോണിയുടെ മടിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

സിവയുടെ കൂട്ടുകാരിയോട് ധോണി സംസാരിക്കുന്ന ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഏകദിനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

 

Read more topics: dhoni ,ziva, annual day function
English summary
dhoni enjoys zivas first annual day function at school
topbanner

More News from this section

Subscribe by Email