Tuesday August 21st, 2018 - 6:32:am
topbanner

ഡാന്‍സ് കളിച്ച് ഞെട്ടിച്ച അങ്കിള്‍ നിസ്സാരക്കാരനല്ല

suji
ഡാന്‍സ് കളിച്ച് ഞെട്ടിച്ച അങ്കിള്‍ നിസ്സാരക്കാരനല്ല

ഗോവിന്ദയുടെ ഡാന്‍സ് നമ്പര്‍ കല്ല്യാണവേദിയില്‍ അവതരിപ്പിച്ച് ഞെട്ടിച്ച അങ്കിളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരം. അപ്പോള്‍ മുതല്‍ ആരാണ് ഇദ്ദേഹമെന്ന അന്വേഷണവും ആരംഭിച്ചു. ഒടുവില്‍ ആളെ കണ്ടെത്തി. പറഞ്ഞുവരുമ്പോള്‍ ആളത്ര നിസ്സാരക്കാരനല്ല.

സഞ്ജീവ് ശ്രീവാസ്തവ് എന്ന അസിസ്റ്റന്റ് പ്രൊഫസറാണ് വൈറല്‍ ഡാന്‍സ് കളിച്ച ഈ അങ്കിള്‍. ഭോപ്പാലിലെ ബാബാ എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഇദ്ദേഹം മധ്യപ്രദേശിലെ വിദിഷ സ്വദേശിയാണ്.

ഭാര്യ അഞ്ജലി ശ്രീവാസ്തവയാണ് വേദിയില്‍ ഒപ്പം പ്രത്യക്ഷപ്പെട്ടത്. ഡാന്‍സ് ഔദ്യോഗികമായി പഠിച്ചിട്ടൊന്നുമില്ലെങ്കിലും 80കളില്‍ മധ്യപ്രദേശിലെ ചില മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. എന്നാല്‍ തന്നെ പ്രശസ്തനാക്കിയ വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്ന് ശ്രീവാസ്തവയ്ക്ക് ഇപ്പോഴും അറിയില്ല.

English summary
dancer uncle who went viral is electronics professor
topbanner

More News from this section

Subscribe by Email