topbanner
Sunday June 25th, 2017 - 3:59:pm
topbanner

ഇടത് പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

suvitha
ഇടത് പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജോയ്മാത്യു. ഇടത് സര്‍ക്കാരിനെ ഒന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. അതി കഠിനമായ ഭാഷയിലാണ് ജോയ് മാത്യു തന്റെ ഫേസ് ബുക്ക് പേജില്‍ സര്‍ക്കാരിനെതിരെ കുറിച്ചിരിക്കുന്നത്.

രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്പ്പനയ്ക്ക് വച്ച് അധികാരത്തില്‍ വന്ന ഇടത് പക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നു. മന്ത്രിയുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക പോലീസ് മര്‍ദ്ദനവും ജയിലുമാണ് നല്‍കിയത്.

ഉളുപ്പില്ലായ്മയുടെ ഊരാളന്‍മാര്‍ എന്നാണ് ഇടത് സര്‍ക്കാരിനെ ജോയ് മാത്യു വിമര്‍ശിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം കേരള ജനത ഏറ്റടുത്ത് കഴിഞ്ഞു.

English summary
joy mathew criticize the government for jishnus problem
topbanner topbanner

More News from this section

Subscribe by Email