Saturday September 22nd, 2018 - 10:57:am
topbanner

ഇപി. ജയരാജനെന്ന മനുഷ്യസ്‌നേഹി: കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

NewsDesk
ഇപി. ജയരാജനെന്ന മനുഷ്യസ്‌നേഹി: കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

കൊച്ചി: വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാനെ  രാജി ചാനലുകളിൽ പിച്ചി ചീന്തുമ്പോഴും കോണ്‍ഗ്രസ്സുകാര്‍ ഒന്നടങ്കം ആഘോഷിക്കുമ്പോഴും വേറിട്ട ശബ്ദവുമായി ഒരു കോണ്‍ഗ്രസ്സ് നേതാവ്. കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.  ബന്ധുത്വ നിയമനത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജന് എങ്ങും കല്ലേറ് മാത്രമാണ് എന്നാൽ അപ്രതീക്ഷിതമായിനല്ലവാക്കുകൾ ജയരാജനെ തേടിയെത്തി. അതും കോൺഗ്രസ് നേതാവിൽ നിന്നും. ചാനൽ ചർച്ചകളിൽ വേദനയോടെയാണ് ജയരാജിനെതിരെ കോൺഗ്രസിന്റെ വാദമുഖങ്ങൾ നിരത്തുന്നതെന്ന് തുറന്ന് സമ്മതിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ്.

ജയരാജൻ എന്ന വ്യക്തിയുടെ ഗുണഗണങ്ങൾ നിരത്തിയാണ് മുഹമ്മദ് ഷഫീർ എന്ന തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ മുഹമ്മദ് ഷഫീർ. ഏതായാലും യൂത്ത് കോൺഗ്രസിന്റെ മുൻസംസ്ഥാന ഭാരവാഹിയുടെ ഫെയ്‌സ് ബുക്കിലെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മുഹമ്മദ് ഷഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:-

ഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും ഉള്ളില്‍ ഒന്ന് അറിയാമായിരുന്നു,,,,,സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്ന ,,,,മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കുന്ന ,,,അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്നേഹിയാണെന്ന്,,,,,രാത്രിയില്‍ എല്ലാദിവസവും ക്രിത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണെന്ന്,,,,,,,,,,അങ്ങനെ യുള്ള ജയരാജന്‍ തന്‍െറ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നത്,,,,,(ഇതെന്‍െറ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടെതല്ല).....congress-leader-facebook-post-about-ep-jayarajan-0

പയ്യന്നൂരിലെ ഭർതൃമതിയെ കാണാതായതിൽ ദുരൂഹത

ബലാത്സംഗത്തിനിരയായ 14 കാരി പ്രസവിച്ചു: കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതിമാരുടെ തിരക്ക്

 

Read more topics: ep jayarajan, CPM, KANNUR
English summary
congress leader facebook post about ep jayarajan
topbanner

More News from this section

Subscribe by Email