Sunday December 16th, 2018 - 8:58:pm
topbanner

സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ ആണ്‍കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, തെന്നിന്ത്യന്‍ നായികക്കെതിരെ ട്വിറ്ററില്‍ കലാപം

Anju NC
സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ ആണ്‍കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, തെന്നിന്ത്യന്‍ നായികക്കെതിരെ ട്വിറ്ററില്‍ കലാപം

ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ ഭരദ്വാജിനെതിരെ ട്വിറ്ററില്‍ കലാപം. സെല്‍ഫി എടുക്കാന്‍ അരികിലെത്തിയ പത്തു വയസുകാരന്റെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചതിനാണ് അനസൂയക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഫോണ്‍ നിലത്തെറിഞ്ഞുടച്ചു എന്നാണ് നടിക്കെതിരെയുള്ള പരാതി. കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായെത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ കണ്ട കുട്ടി ഫോണെടുത്ത് പിന്നാലെ വരികയായിരുന്നു. തുടര്‍ന്ന് സെല്‍ഫി എടുക്കുമ്പോള്‍ നടി ഫോണ്‍ പിടിച്ചു വാങ്ങി എറിയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും അനസൂയ പറഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വിശദീകരണവുമായി അനസൂയ ട്വിറ്ററിലെത്തി. ഇത്തരത്തിലുള്ള വാര്‍ത്തകളല്ല രാജ്യത്തിന് വേണ്ടതെന്നും ഫോണ്‍ പൊട്ടിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും നടി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം നടിക്കെതിരെ ആളുകള്‍ രംഗത്തെത്തി. നടി തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടി കുറ്റം ചെയ്തതായി തെളിഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Read more topics: complaint, telugu actress, anasuya,
English summary
complaint filed against telugu actress anasuya
topbanner

More News from this section

Subscribe by Email