Friday November 16th, 2018 - 2:34:am
topbanner

ഗോളടിച്ച കൊളംബിയയുടെ ആഘോഷമാണ് ഇന്റര്‍നെറ്റ് കീഴടക്കുന്നത്

suji
ഗോളടിച്ച കൊളംബിയയുടെ ആഘോഷമാണ് ഇന്റര്‍നെറ്റ് കീഴടക്കുന്നത്

സമാര: ഗോളടിച്ചാല്‍ ആഘോഷിക്കുന്നത് കൂടി ഒരു സ്‌റ്റൈലാണ്. റഷ്യയില് ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഗോള്‍ ആഘോഷത്തിന് ഓരോ താരങ്ങളും അവരുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. റൊണാള്‍ഡോയുടെ കട്ട ഗെറ്റപ്പ് സ്റ്റാന്‍ഡിംഗ് പോസും, ആഫ്രിക്കന്‍ താരങ്ങളുടെ ജമ്പുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇതുവരെയുള്ള ആഘോഷത്തില്‍ വ്യത്യസ്തത സൃഷ്ടിച്ചതും ഇന്റര്‍നെറ്റ് കീഴടക്കിയതും കൊളംബിയയാണ്.

ബ്രസീലില്‍ നടന്ന 2014 ഫിഫ ലോകകപ്പിലും കൊളംബിയ ഈ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ റഷ്യയിലും കൊളംബിയ ഇത് ആവര്‍ത്തിക്കുകയാണ്. സെനഗലിന് എതിരെ നേടിയ ഗോളിന് ശേഷമായിരുന്നു ഈ കിടിലന്‍ ആഘോഷം.

സെനഗലിനെ 1-0ന് തോല്‍പ്പിച്ചാണ് സൗത്ത് അമേരിക്കന്‍ ടീം വിജയം ആഘോഷിച്ചത്. യെറി മിനയുടെ ഗോളില്‍ ആറ് പോയിന്റുകളുമായി രണ്ടാം റൗണ്ടിലേക്ക് കടന്നു. ഇംഗ്ലണ്ടിന് എതിരെയാണ് ഇവരുടെ അടുത്ത മക്‌സരം.

 

Read more topics: colombia ,goal celebrations
English summary
colombia goal celebrations win hearts on Internet
topbanner

More News from this section

Subscribe by Email